Latest News

മലപ്പുറം എം.എസ്.പി കമാന്‍ഡന്റ്‌ യു. ഷറഫലിയെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മലപ്പുറം എം.എസ്.പി കമാന്‍ഡന്റും മുന്‍ ഫുട്ബാള്‍ താരവുമായ യു. ഷറഫലിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷറഫലിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാറിന് വിജിലന്‍സ് ശിപാര്‍ശ നല്‍കുകയായിരുന്നു. 

വിജിലന്‍സ് കേസെടുക്കണമെന്നും ശിപാര്‍ശയുണ്ട്. വിശദമായ അന്വേഷണത്തിന് വിജിലന്‍സിനോട് നിര്‍ദേശിച്ചു.
എം.എസ്.പി സ്‌കൂള്‍ നടത്തിപ്പ്, ഗ്രൗണ്ട് വാടകക്ക് നല്‍കല്‍, കാന്റീന്‍ കെട്ടിടനിര്‍മാണം, എം.എസ്.പിക്ക് സമീപത്തെ റോഡ് നിര്‍മാണം എന്നിവയില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. എം.എസ്.പി സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നതില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.