Latest News

സഅദിയ്യ സമ്മേളന പ്രചരണത്തിന് പ്രൗഢ തുടക്കം


കാസര്‍കോട്: ജാമിഅ സഅദിയ്യ അറബിയ്യ നാല്‍പത്തിനാലാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനപ്രഖ്യാപന റാലിക്ക് ആവേശകരമായ സമാപ്തി. സുന്നീ സംഘടനാ സാരഥികളും ഭാരവാഹികളും അണിനിരന്ന് നഗരത്തില്‍ നടന്ന റാലിയില്‍ ദഫ് സ്‌കൗട്ട് സംഘങ്ങളുടെ പ്രകടനം ശ്രദ്ധേയമായി. 

സ്ഥാപന വിദ്യാര്‍ഥികള്‍ക്ക് പുറമേ നാടിന്റെ നാനാഭാഗത്ത് നിന്നും സഅദിയ്യക്ക് പിന്തുണയുമായി ആയിരങ്ങളെത്തിച്ചേര്‍ന്നു. പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം സുഭ്രസാഗരമാക്കി ഇരു വരിയായി നടന്ന റാലി വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ തടസ്സമില്ലാതെ മുന്നോട്ട് നീങ്ങാന്‍ വളണ്ടിയര്‍മാരുടെ സേവനം പ്രശംസിക്കപ്പെട്ടു.

സഅദിയ്യ ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, എം.ടി.പി അബ്ദുല്‍ റഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, മുക്രി ഇബ്രാഹിം ഹാജി, ഹാജി അബ്ദജുല്ല ഹുസൈന്‍ കടവത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ഏണിയാടി അബ്ദുല്‍ കരീം സഅദി, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍, ഹമീദ് മൗലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, കെബി. അബ്ദുല്ല ഹാജി, റസാഖ് ഹാജി മേല്‍ പറമ്പ്, ജബ്ബാര്‍ ഹാജി, ഇത്തിഹാദ് ഹാജി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.