കാസര്‍കോട്: ആഫ്രിക്കന്‍, റഷ്യന്‍ കലാകാരന്മാരുമായി ജെമിനി സര്‍ക്കസ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പി.ബി. മൈതാനത്ത് ആരംഭിച്ചു. 25ദിവസമാണ് പ്രദര്‍ശനം ഉണ്ടാവുകയെന്ന് മീഡിയ കോ ഓര്‍ഡിനേറ്റര്‍ ശ്രീഹരിനായര്‍ പറഞ്ഞു.
നൂറ്റമ്പതിലധികം കലാകാരന്മാരും 64 വ്യത്യസ്തയിനം മൃഗങ്ങളും പക്ഷികളും തമ്പില്‍ ആസ്വാദകരെ കാത്തിരിപ്പുണ്ട്.ആഫ്രിക്കന്‍-റഷ്യന്‍ കലാകാരന്മാരുടെ സാഹസികപ്രകടനം സര്‍ക്കസിലെ പ്രധാന ഇനമാണ്. ഗ്ലോബിനുള്ളില്‍ നാലുപേരുടെ മോട്ടോര്‍സൈക്കിള്‍ അഭ്യാസപ്രകടനം,
ഫയര്‍ഡാന്‍സ്, കാന്‍ഡില്‍ ബാലന്‍സ് എന്നിവ മുതിര്‍ന്നവരെ ആകര്‍ഷിക്കുന്നു. ഓസ്‌ട്രേലിയയിലെ അപൂര്‍വയിനം പക്ഷികളുടെ സൈക്കിള്‍ സവാരി, രഥംവലിക്കല്‍, ആനയുടെ ക്രിക്കറ്റ് കളി തുടങ്ങിയവ കുട്ടികളെ ആകര്‍ഷിക്കുന്നു. ദിവസേന മൂന്നു പ്രദര്‍ശനങ്ങളാണുള്ളത്. ഒരുമണി, നാലുമണി, ഏഴുമണി. 70, 125, 200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment