ബദിയഡുക്ക: കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടല്‍ 30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുര്‍ റസാഖ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തറക്കല്ലിടല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബദിയഡുക്ക-പെര്‍ള റോഡില്‍ ബദിയഡുക്ക ടൗണില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഉക്കിനടുക്കയില്‍ 60 ഏക്കര്‍ സ്ഥലത്താണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്.
300 കിടക്കകളുളള ആശുപത്രിയാണ് ആദ്യം നിര്‍മിക്കുക. ആശുപത്രി, മെഡിക്കല്‍ കോളജ്, ജനവിതരണ പദ്ധതി, മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള പാര്‍പ്പിട സമുച്ചയം എന്നിവ ഉള്‍പെടെ പദ്ധതികള്‍ക്ക് 283 കോടിരൂപയാണ് ചെലവഴിക്കുക. ആദ്യം വര്‍ഷം തന്നെ വാര്‍ഡുകളും ഓപ്പറേഷന്‍ തിയേറ്ററുകളും ലേബര്‍ മുറികളും ഒ.പി.മുറികളും സജ്ജമാവും. നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മെഡിക്കല്‍ കോളജ് പ്രദേശത്തേക്ക് റോഡുകള്‍ നിര്‍മിച്ചു വരുന്നുണ്ട്. കുഴല്‍ കിണര്‍ നിര്‍മിച്ചു. തൊട്ടടുത്ത പുഴയില്‍ നിന്നും വെളളം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കും. ആശുപത്രിയും കോളജും വൈദ്യുതി സബ്‌സ്‌റ്റേഷനും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ പ്രവര്‍ത്തന സജ്ജമാകും. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചാല്‍ പ്രതിവര്‍ഷം 100 വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസിന് പ്രവേശനം നല്‍കും. 500 കിടക്കകളായിരിക്കും പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ മെഡിക്കല്‍ കോളജില്‍ ഉണ്ടാവുക.
നെടുമ്പാശേരി വിമാനത്താവളം, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നിവയടക്കം നിരവധി വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കിറ്റ്‌ക്കോയെയാണ് നിര്‍മാണ പ്രവര്‍ത്തനം ഏല്‍പിച്ചിട്ടുള്ളത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ശിലാസ്ഥാപനത്തോടെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കോളജ് നിര്‍മാണ പ്രവൃത്തി നടപ്പിലാക്കുന്നതിനു ഡോ.പി.ജി.ആര്‍ പിളളയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എം.സി വിമല്‍രാജാണ് ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍.
ഉക്കിനടുക്കയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി ബി അബ്ദുല്‍റസാഖ്, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സുധാ ജയറാം, എ.അബ്ദുര്‍ റഹ്‌മാന്‍, പി.എ അഷ്‌റഫ് അലി, കൃഷ്ണ ഭട്ട്, സുധ ജയറാം, മാഹിന്‍ കേളോട്ട്, രാമ പാട്ടാലി തുടങ്ങിയവര്‍ സംബന്ധിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment