Latest News

ജനസമ്പര്‍ക്കപരിപാടി; കാസര്‍കോടും പരിസരങ്ങളിലും കനത്ത സുരക്ഷ


കാസര്‍കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി വെള്ളിയാഴ്ച കാസര്‍ക്കോട്ട് നടക്കും. ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നോട്യായി ജില്ലാതല ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിന് ജില്ലാ ഭരണകൂടം മോക്ക് ജനസമ്പര്‍ക്ക പരിപാടി വ്യാഴാഴ്ച വൈകീട്ട് സംഘടിപ്പിച്ചു.

ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിക്കായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ കൂറ്റന്‍ പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പ്രത്യേക കമാഡോകളുടെയും തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെയും നേതൃത്വത്തിലായിരിക്കും.

വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ സ്റ്റേഡിയത്തിന്റെ പൂര്‍ണ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു. കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതനാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പൂര്‍ണ സുരക്ഷാ ചുമതല. ഐ.ജി കാസര്‍കോട്ട് രണ്ടു ദിവസമായി ക്യാമ്പ് ചെയ്യുന്നുണ്ട്.

അഞ്ച് ജില്ലാ പോലീസ് ചീഫുമാര്‍, 40 ഡി.വൈ.എസ്.പി.മാര്‍, 50സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെയും സുരക്ഷയിക്കായി നിയോഗിക്കും. 1,800 പോലീസ് കാരെയും വിന്യസിക്കും. ഇതിനു പുറമെ നൂറുകണക്കിന് പോലീസുകാരെ രഹസ്യ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വേദിയിലേക്ക് വരുന്ന മുഴുവന്‍ പേരെയും വിശദമായി നിരീക്ഷിക്കാനും വിവരം യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും.

301 പേരാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുക. ഇതിന് പുറമേ 6,908 പരാതികള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുവെച്ച് പരിശേധിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധന സഹായത്തിനായി 831 പേരും വീട്ടുനമ്പറുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുന്നതിനായി 568 പരാതികളും വായ്പ എഴുതിതള്ളുന്നതുമായി ബന്ധപ്പെട്ട് 358 പരാതികളും പട്ടയം ലഭിക്കുന്നതിനു 692 പരാതികളുമാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചിട്ടുള്ളത്.









Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.