Latest News

താളംപിഴയ്ക്കാതെ ചെണ്ടകൊട്ടി അഞ്ചുവയസുകാരന്‍


കാഞ്ഞങ്ങാട്: അമര്‍നാഥിനു വയസ് അഞ്ച്. എല്‍കെജി വിദ്യാര്‍ഥി. എന്നാലും താളം പിഴയ്ക്കാതെ ചടുലതാളങ്ങളില്‍ ഒരു കൊച്ചുമിടുക്കന്‍ ചെണ്ടകൊട്ടുകയാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ നിടുവോട്ടുപാറ ഭാസ്‌ക്കരന്‍-മിനി ദമ്പതികളുടെ മകന്‍ ബി. അമര്‍നാഥാണു വിവിധ താളങ്ങളില്‍ ചെണ്ടകൊ്ട്ടി കാഴ്ച്ചക്കാര്‍ക്കു കൗതുകമാകുന്നത്.

വയനാട്ടുകുലവന്‍, വിഷ്ണുമൂര്‍ത്തി, പുല്ലൂരാളി, മുത്തപ്പന്‍, ശിങ്കാരിമേളങ്ങളുടെ താളങ്ങളെല്ലാം അഞ്ചു വയസുകാരനു ഹൃദിസ്ഥമാണ്. മൂന്നു വയസുമുതല്‍ തുടങ്ങിയതാണു ചെണ്ടയോടുള്ള അമര്‍നാഥിന്റെ കമ്പം. ഇളയഛന്‍ ബാലകൃഷ്ണനാണു അമര്‍നാഥിന്റെ കഴിവു കണെ്ടത്തി ആവശ്യമായ പ്രോത്സാഹനം നല്‍കിവരുന്നത്.

ചെണ്ടയുടെ ശബ്ദം എവിടെ കേട്ടാലും അതിനൊത്തു താളം പിളിക്കുക എന്നതു അമര്‍നാഥിന്റെ ശീലമാണ്. ചെണ്ടകമ്പമുണെ്ടങ്കിലും അമര്‍നാഥിനു സ്‌കൂളില്‍ പോകാനും ഏറെ താത്പര്യമാണെന്നു രക്ഷിതാക്കളും പറയുന്നു.

പെരിയ ജവഹര്‍ റോസ് ഗാര്‍ഡന്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണു അമര്‍നാഥ്. പാരമ്പര്യമായി ലഭിച്ചതാണീ സിദ്ധിയെങ്കിലും ഇത്ര ചെറുപ്രായത്തിലെ ചെണ്ടക്കമ്പം ഈ കൊച്ചുമിടുക്കനെ മുതിര്‍ന്നവരേക്കാള്‍ മികച്ചൊരു ചെണ്ടക്കാരനാക്കുകയാണ്. അഞ്ജലിയാണു അമര്‍നാഥിന്റെ സഹോദരി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.