ന്യൂഡല്‍ഹി: മണല്‍ മാഫിയയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന കണ്ണൂര്‍ മാടായി സ്വദേശിനി ജസീറയും മക്കളും ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ബുദ്ധിമുട്ടുന്നു. വീടിനകത്തുപോലും കൊടും തണുപ്പനുഭവപ്പെടുന്ന ഡല്‍ഹിയിലെ തെരുവില്‍ മൂന്നു മക്കളുമായി എങ്ങിനെ തണുപ്പുകാലം കഴിച്ചു കൂട്ടുമെന്ന് ജസീറയ്ക്ക് ഇപ്പോഴും നിശ്ചയമില്ല.
ഇത്തവണ നവംബര്‍ ആദ്യം മുതല്‍ക്കുതന്നെ ഉത്തരേന്ത്യ തണുപ്പിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞു. ഞായറാഴ്ച രാത്രി നഗരത്തില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസ് ആണ്. ദിവസം കഴിയുന്തോറും രാത്രിയിലെ താപനില കുറഞ്ഞുവരും. കഴിഞ്ഞവര്‍ഷം ഇത് രണ്ടു ഡിഗ്രി സെല്‍ഷ്യസോളമെത്തിയിരുന്നു.
ജന്തര്‍മന്ദര്‍ റോഡില്‍ കേരളഹൗസിനുമുന്നിലുള്ള നടപ്പാതയില്‍ ഫ് ളക്‌സ് ബോര്‍ഡുകള്‍കൊണ്ട് കെട്ടിയ പന്തലിലാണ് ജസീറയുടെയും മക്കളുടെയും താമസം. കഴിഞ്ഞദിവസം ഡി.പി.സി.സി നേതാവായ കേശവന്‍കുട്ടി നല്‍കിയ കമ്പിളിമാത്രമാണ് തണുപ്പിനെ ചെറുക്കാന്‍ ഇവരുടെ കൈയിലുള്ളത്. വി.ഡി. സതീശന്‍ എം.എല്‍.എ. കുട്ടികള്‍ക്കായി വസ്ത്രങ്ങളും നല്‍കിയിരുന്നു.
‘തണുപ്പ് വലിയ പ്രശ്‌ന’മല്ലെന്നാണ് സമരവീര്യത്തിന്റെ ചൂടുള്ള ജസീറ പറയുന്നത്. കേരളഹൗസില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. പലരും ജസീറയ്ക്കും കുട്ടികള്‍ക്കും ഭക്ഷണവും എത്തിക്കുന്നുണ്ട്.
‘ജസീറ വി. മാടായി’ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ അവരുടെ സമരത്തിന് ഒട്ടേറെപ്പേര്‍ പിന്തുണ അറിയിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ക്ക് മറുപടിനല്‍കാന്‍ സ്വന്തം മോതിരം വിറ്റ് മിനി ലാപ്‌ടോപ്പും ജസീറ വാങ്ങിക്കഴിഞ്ഞു. സിവില്‍സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി എത്തിയ മലപ്പുറം മങ്കട സ്വദേശി മുഫീദ, ജസീറയുടെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നു.
നിലവില്‍ സമരം പരിഹരിക്കാനുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ല. തണുപ്പ് കനക്കുന്നതോടെ ജസീറ ഡല്‍ഹി വിടുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. അതേസമയം, എന്തുസംഭവിച്ചാലും ലക്ഷ്യത്തിലെത്തുന്നതുവരെ സമരം തുടരുമെന്നാണ് ജസീറ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Jaseera

No comments:
Post a Comment