Latest News

മഞ്ചേശ്വരം എസ്.ഐ. ബിജുലാലിനെ മണല്‍മാഫിയാ സംഘം ആക്രമിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം എസ്.ഐ. ബിജുലാലിനെ മണല്‍മാഫിയാ സംഘം ആക്രമിച്ചു. ശനിയാഴ്ച രാവിലെ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. അനധികൃതമായി മണല്‍ കടത്തിയ വാഹനം എസ്.ഐയുടെ നേതൃത്വത്തില്‍ പിന്തുടര്‍ന്ന് പിടികൂടി സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചിരുന്നു. ഈ വൈരാഗ്യത്തിന് നാലുപേരാണ് എസ്.ഐയെ കൈകൊണ്ട് അടിക്കുകയും അസഭ്യംപറയുകയും ചെയ്തത്.

മര്‍ദനമേറ്റ എസ്.ഐ. മഞ്ചേശ്വരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല്‌പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാവിലെ 7.45 മണിയോടെയാണ് മണല്‍കടത്തിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടിയത്. തുടര്‍ന്ന് വാഹനം സ്റ്റേഷനിലെത്തിച്ചപ്പോള്‍ പിന്തുടര്‍ന്നെത്തിയസംഘം തന്നെ മര്‍ദിച്ചശേഷം സ്ഥലംവിടുകയായിരുന്നുവെന്ന് എസ്.ഐ. പറഞ്ഞു.

അടുത്തിടെയായി മഞ്ചേശ്വരത്തും പരിസരത്തും മണല്‍മാഫിയ അഴിഞ്ഞാടുകയാണ്. മണല്‍കടത്തിനെചൊല്ലി പ്രദേശത്ത് ഏറ്റുമുട്ടലും സംഘര്‍ഷവും പതിവായിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, S.I.Bijulal, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.