കണ്ണൂര്‍: തീവണ്ടി യാത്രക്കാരന് മയക്കു മരുന്ന് നല്‍കി നാലര പവനും 2,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ തളിപ്പറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. മന്നയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന പരിയാരം സ്വദേശി സി.പി. മുസ്തഫ (35) ആണ് പിടിയിലായത്. കഴിഞ്ഞ 23ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
കൊല്ലം ചക്കുളത്തെ രഞ്ജിനി ഭവനില്‍ ഗോപിനാഥന്‍ (56) ആണ് കവര്‍ച്ചയ്ക്കിരയായത്. ഗോപിനാഥന്റ ഭാര്യ ലത കക്കാട് സ്വദേശിയാണ്. തിരുപ്പതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കന്യാകുമാരി ജയന്തി ജനതാ എക്‌സ്പ്രസില്‍ പാലക്കാട് എത്തിയതായിരുന്നു ഗോപിനാഥനും ഭാര്യയും. 22ന് രാത്രി 12.20നാണ് പാലക്കാടെത്തിയത്. തീവണ്ടിയില്‍ വച്ച് പരിചയപ്പെട്ട ഒരാളും ഇയാളുടെ കൂടെയുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു കണ്ണൂരിലേക്കുള്ള തീവണ്ടി. ഈ തീവണ്ടി കാത്ത് ഭാര്യയെ വിശ്രമ മുറിയിലിരുത്തി ഗോപിനാഥന്‍ പ്ലാറ്റ്‌ഫോമിലിരുന്നു.
ഈ സമയം വണ്ടിയില്‍ വന്ന് പരിചയപ്പെട്ടയാള്‍ മയക്കുമരുന്ന് നല്‍കുകയായിരുന്നു. ഇതോടെ അവശനിലയിലായ ഗോപിനാഥനെ മയക്കുമരുന്ന് നല്‍കിയ ആള്‍ തന്നെയാണ് തീവണ്ടിയില്‍ കയറ്റിയത്. ഇയാള്‍ ഷൊര്‍ണ്ണൂരില്‍ ഇറങ്ങി. പിന്നീടാണ് ഗോപിനാഥന്റെ മാലയും പണവും ഫോണും നഷ്ടപ്പെട്ടത് അറിയുന്നത്. വണ്ടി കണ്ണൂരിലെത്തിയപ്പോഴാണ് ഗോപിനാഥനെ ആശുപത്രിയിലാക്കിയത്.
കണ്ണൂര്‍ റെയില്‍വേ പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് സി.പി. മുസ്തഫയാണ് കവര്‍ച്ചക്കാരനെന്ന് വ്യക്തമായത്. നേരത്തെ പയ്യന്നൂരില്‍ പിടിച്ചുപറി കേസില്‍ പ്രതിയായ ഇയാള്‍ മംഗലാപുരം ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ പോലീസ് പിടികൂടിയ മുസ്തഫയെ പാലക്കാട് റെയില്‍വേ പോലീസിന് കൈമാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Driver, Arrested, Police, Thaliparambu


No comments:
Post a Comment