Latest News

വിവാദ യുവതി മോഡിക്കൊപ്പമുള്ള ചിത്രം പുറത്ത്‌

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രേമോഡിയും യുവതിയുമായുള്ള അതിരുകവിഞ്ഞ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരവെ യുവതി മോഡിക്കൊപ്പമുള്ള ചിത്രം പുറത്ത്.

ഗുലൈല്‍ ഡോട് കോം എന്ന വെബ് പോര്‍ട്ടലാണ് ചിത്രം പുറത്തുവിട്ടത്. കച്ചില്‍ 2005ല്‍ നടത്തിയ ഹില്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മോദിയും യുവതിയും സംസാരിച്ചു നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

ബാംഗ്ലൂര്‍ സ്വേദശിയായ ആര്‍ക്കിടെക്റ്റ് മാധുരിയുടെ ചിത്രം മുഖം മറച്ച രീതിയിലാണ് പോര്‍ട്ടല്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ കൂടിക്കാഴ്ചയില്‍ തന്റെ ഇമെയിലും ഫോണ്‍ നമ്പരും മോഡി പെണ്‍കുട്ടിയ്ക്ക് കൈമാറി. കൂടാതെ അന്ന് രാത്രി മാധുരി മോഡിയുടെ ടെന്റിലാണ് കഴിഞ്ഞിരുന്നതെന്നും അന്ന് കച്ച് കളക്ടറായിരുന്ന പ്രദീപ് ശര്‍മ്മയെ ഉദ്ധരിച്ച് ഗുലൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാംഗ്ലൂര്‍ സ്വദേശിനിയായ ഈ യുവതി മോഡിയുടെ അടുത്ത സുഹൃത്താണെന്നും ഇവരുടെ കുടുംബത്തിനായി അനധികൃതമായി പദ്ധതി അനുവദിച്ചെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനെയും ഈ യുവതിയെയും മോഡി നിരീക്ഷിച്ചതായുള്ള വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. യുവതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരത്തെ നിഷേധിച്ച മോഡിക്ക് പുതിയ വെളിപ്പെടുത്തല്‍ കൂടുതല്‍ തലവേദനയാകുമെന്നുറപ്പാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Narendra Modi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.