Latest News

ശൈഖ് സായിദ് അവാര്‍ഡ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക്


കോഴിക്കോട്: യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ശില്‍പ്പിയും പ്രഥമ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ സ്മരണാര്‍ഥം ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ നല്‍കി വരുന്ന ശൈഖ് സായിദ് അവാര്‍ഡിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അര്‍ഹനായി.

അറബ് രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തിയതിനും മത സൗഹാര്‍ദ്ദം ദൃഢപ്പെടുത്താനായി ചെയ്ത പ്രവൃത്തികളുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ഡിസംബര്‍ രണ്ടിന് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, പ്രൊഫ. കെ വി തോമസ്, സംസ്ഥാന മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.