Latest News

ചെറുവോട്ട് കുഞ്ഞായിന്‍കുട്ടി മുസ്‌ല്യാര്‍ അന്തരിച്ചു

കോഴിക്കോട്: മതപണ്ഡിതനും ഖാസിയുമായ വെണ്ണക്കോട് ആലിന്‍തറ ചെറുവോട്ട് കുഞ്ഞായിന്‍കുട്ടി മുസ്‌ല്യാര്‍ (87) അന്തരിച്ചു. പൂനൂര്‍, മഠത്തുംപൊയില്‍, മുത്താലം, നടമ്മല്‍ പൊയില്‍, പൂളപ്പൊയില്‍ എന്നിവിടങ്ങളില്‍ ഖത്വീബും മുദരിസുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
35 വര്‍ഷമായി വെണ്ണക്കോട് ഏച്ചിക്കുന്ന് മസ്ജിദ് മുതവല്ലിയും ഖാസിയുമാണ്. 

ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കള്‍: അബ്ദുല്‍ റസാഖ് (ബഹ്‌റൈന്‍), ആയിശ (മുക്കം) മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് (ബഹ്‌റൈന്‍), അബ്ദുല്‍ കരീം (ബിസിനസ്, നരിക്കുനി), സഫിയ, മൈമൂന. 

മരുമക്കള്‍: ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദ്ഷാ, സലിം, ഖമറുന്നിസ, ഖമറുന്നിസ, സാജിദ, ഷാഹിദ. സഹോദരങ്ങള്‍: പാറപ്പുറത്ത് മുഹമ്മദ്ഹാജി, ആലിക്കുഞ്ഞിഹാജി, പരേതനായ ഓമശ്ശേരി അബ്ദുള്ള ഹാജി, സി. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ (മര്‍ക്കസ് കോംപ്ലക്‌സ്, കോഴിക്കോട്), ഫാത്തിമ, മറിയം. 

ജനാസ നമസ്‌കാരം ഞായറാഴ്ച രാവിലെ 9-ന് വെണ്ണക്കോട് ഏച്ചിക്കുന്ന് ജുമാമസ്ജിദില്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.