കോഴിക്കോട്. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു പ്രതിഷേധിക്കുന്നവരാണ് തടഞ്ഞത്.
ലീഗ് ഹൌസിനു മുന്നില്‍ പ്രതിഷേധക്കാരും പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിനെതിരെ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നു കുടിയിറക്കപ്പെടുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് പ്രതിഷേധം നടത്തിയത്.
സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുസ്ലിം ലീഗിന്റെ യോഗത്തിനെത്തിയ വിവിധ നേതാക്കളെ കണ്ട് പ്രതിഷേധക്കാര്‍ തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. പറഞ്ഞാല്‍ മാത്രം പോര ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞിനെ തടഞ്ഞത്.

പ്രശ്നം സംബന്ധിച്ച് ന്യായമായ തീരുമാനം എടുക്കണമെന്ന് നേതാക്കളോട് താന്‍ ആവശ്യപ്പെട്ടതായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment