Latest News

ശ്രീവിദ്യയുടെ അവസാന നാളുകളില്‍ ശരിയായ ചികില്‍സ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ചലച്ചിത്ര നടി ശ്രീവിദ്യയുടെ അവസാന നാളുകളില്‍ ശരിയായ ചികില്‍സ ലഭിച്ചില്ലെന്ന് ചികില്‍സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. ആര്‍സിസി മുന്‍ ഡയറക്ടറായിരുന്ന ഡോ. എം കൃഷ്ണന്‍ നായരുടെ ഞാനും ആര്‍സിസിയും എന്ന അനുഭവകുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. 

ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈമാറിയ ട്രസ്റ്റിന്റെ അനാസ്ഥയാണ് ഇതിനുകാരണമെന്ന് ഡോക്ടര്‍ അനുഭവകുറിപ്പില്‍ പറയുന്നു. ശ്രീവിദ്യയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മുന്‍മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അധ്യക്ഷനായ ട്രസ്റ്റിനാണ് കൈമാറിയത്.

ശ്രീവിദ്യയ്ക്ക് കുറച്ചെങ്കിലും രോഗശമനം നല്‍കാന്‍ ഏത് മരുന്ന് നല്‍കണമെന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തപ്പോഴാണ് പുതിയ മരുന്ന് വിപണിയിലെത്തിയതിനെക്കുറിച്ചറിഞ്ഞത്. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നായതിനാല്‍ ഒരു ഇന്‍ജക്ഷന് ഒരു ലക്ഷത്തിലേറെ ചെലവു വരുമായിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രീവിദ്യയെ അറിയിച്ചതോടെ തന്റെ സ്വത്തുകളെല്ലാം ട്രസ്റ്റിന് കൈമാറിയെന്ന് അറിയിച്ചു. ട്രസ്റ്റിനോട് ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടങ്കിലും ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതിനിടെ ശ്രീവിദ്യയ്ക്ക് വലിയ ഡിസ്‌കൗണ്ടില്‍ മരുന്ന് നല്‍കാന്‍ തയാറായി കമ്പനി രംഗത്തെത്തി. പക്ഷേ രണ്ട് ഡോസ് മരുന്ന് നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

ചെന്നൈയിലെ ഫ്‌ളാറ്റും തിരുവനന്തപുരത്തെ വീടും 80 പവനിലേറെ ആഭരണങ്ങളുമടക്കം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ശ്രീവിദ്യ ട്രസ്റ്റിന് കൈമാറിയത്. വില്‍പ്രകാരം കാര്യങ്ങള്‍ ചെയ്യാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ അധ്യക്ഷനായ ട്രസ്റ്റ് തയാറാകുന്നില്ലെന്ന് ആരോപിച്ച ശ്രീവിദ്യയുടെ ബന്ധുക്കള്‍ നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sreevidhya, Movie, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.