Latest News

ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കണം: സിബിഐ ഡയറക്ടറുടെ പരാമര്‍ശം വിവാദമാകുന്നു

ന്യൂഡല്‍ഹി: ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കണം എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദത്തിലേക്ക്. സ്‌പോര്‍ട്‌സില്‍ പന്തയം തടയാന്‍ നിയമത്തിനു കഴിഞ്ഞില്ലെങ്കില്‍ അതിന് നിയമപ്രാബല്യം നല്‍കണമോ എന്ന വിഷയത്തില്‍ ഒരു ടിവി ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് പന്തയത്തെയും ബലാല്‍സംഗത്തെയും സിബിഐ ഡയറക്ടര്‍ ഇങ്ങന താരതമ്യപ്പെടുത്തിയത്.

സിന്‍ഹ പരസ്യമായി മാപ്പു പറയണമെന്ന് മുന്‍ ഐപിഎസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകയുമായ കിരണ്‍ ബേഡിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.

'സംസ്ഥാനങ്ങളില്‍ ഭാഗ്യക്കുറികളുണ്ട്.. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കാസിനോകളുണ്ട്..കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതികളും നമുക്കുണ്ട്.. ആ സ്ഥിതിക്ക് പന്തയത്തിന് നിയമ സാധുത നല്‍കിക്കൂടേ? പന്തയ നിരോധനം തടയാന്‍ നമുക്ക് സംവിധാനമില്ല..തടയണമെന്നു പറയാന്‍ എളുപ്പമാണ്.. അതിനു കഴിഞ്ഞില്ലെങ്കില്‍, എന്നു പറഞ്ഞാല്‍, ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കുക എന്നതുപോലെ.. നല്ലത് പന്തയത്തിന് നിയമസാധുത നല്‍കുക എന്നതാണ്... അതില്‍നിന്നു വരുമാനം ലഭിക്കുമോ എന്നു നോക്കുക.. അതിനെതിരെ കൈ പൊക്കുക എന്നതിനപ്പുറം അത് നടക്കാന്‍ അനുവദിക്കുക..' ഇങ്ങനെ പോയി സിന്‍ഹയുടെ വാചകങ്ങള്‍.

താന്‍ ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് സിന്‍ഹ പിന്നീട് വിശദീകരിച്ചു. പന്തയം നിരോധിക്കുന്ന നിരവധി നിയമങ്ങളുണ്ടെങ്കിലും അത് പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോട്ടറികള്‍ക്ക് നിയമപ്രാബല്യമുണ്ട്,? അതുപോലെ പന്തയത്തിനും നിയമസാധുത നല്‍കുക എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്ന് സിന്‍ഹ പറഞ്ഞു. സിബിഐ ഡയറക്ടര്‍ വിശ്വസിക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞതെന്ന് ബിജെപി പരിഹസിച്ചു. തീര്‍ത്തും അപലപനീയമാണ് ആ നിലപാടെന്ന് പാര്‍ട്ടി വക്താവ് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sinha, CBI Director, Delhi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.