ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മഅദനിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ പോലീസ് സുരക്ഷ കൊടുക്കാന്‍ കേരളം തയാറാണെന്ന് സര്‍ക്കാര്‍ .
മഅദനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കും. ജാമ്യം കൊടുക്കുന്ന കാര്യത്തില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കും.
എന്നാല്‍ വിദഗ്ധചികിത്സയ്ക്കായി മഅദനിയ്ക്ക് ജാമ്യം നല്‍കരുതെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. കര്‍ണാടകയിലെ സ്വകാര്യാസ്പത്രിയില്‍ മഅദനിക്ക് ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്നും ഗുരുതരമായ യാതൊരു രോഗവും മഅദനിക്ക് ഇല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.
വിചാരണ നടക്കുന്നതിനിടെ ജാമ്യം നല്‍കിയാല്‍ അത് കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസ്സപ്പെടുത്താനാണ് മഅദനി ശ്രമിക്കുന്നതെന്നും കര്‍ണാടക കോടതിയെ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment