ശ്രീകാര്യം: ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ യൂട്യൂബില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശി ഡോ. ജയകൃഷ്ണനെയാണ് കഴിഞ്ഞദിവസം രാത്രി മെഡിക്കല്‍കോളേജ് സി.ഐ. നാസറുദ്ദീനും ശ്രികാര്യം എസ്.ഐ. രാജേഷും കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞമാസം 15 നാണ് ഇയാള്‍ വിവാഹിതനായത്. അടൂര്‍ സ്വദേശിയായ യുവതിയായിരുന്നു വധു. മധുവിധുനാളില്‍ തന്നെ ഭാര്യ അറിയാതെ ഇയാള്‍ ഇവരുടെ കിടപ്പറരംഗങ്ങള്‍ പകര്‍ത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. നീലച്ചിത്രങ്ങള്‍ കാണാന്‍ ഭാര്യയെ പ്രേരിപ്പിച്ച് ഇയാളുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നപ്പോള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ പരാതിയില്‍ പറയുന്നു.
ഇതിനിടയില്‍ എറണാകുളത്ത് പോകുന്നതിനിടയില്‍ ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടതായും പോലീസ് പറയുന്നു. 10 ലക്ഷം തന്നില്ലെങ്കില്‍ ഈ ചിത്രങ്ങളെല്ലാം യുട്യൂബിലിടുമെന്ന് പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തുന്നത് പതിവായപ്പോഴാണ് യുവതിയുടെ വീട്ടുകാര്‍ സംഭവം അറിഞ്ഞത്.

യുവതിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി. ലാപ്‌ടോപ്പും അതിലെ ചിത്രങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് ഇതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും മെഡിക്കല്‍കോളേജ് സി.ഐ. പറഞ്ഞു. ഇയാള്‍ക്കെതിരെ പീഡനക്കേസിലും ഐ.ടി. ആക്ടിലും കേസ്സെടുത്തതായി ശ്രീകാര്യം എസ്.ഐ. രാജേഷ് പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment