ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന ആരോപണം നേരിടുന്ന സുപ്രീംകോടതി ജഡ്ജിക്കെതിരേ വീണ്ടും പീഡന ആരോപണം. ജഡ്ജിക്കു കീഴില്‍ ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഒന്നിലധികം തവണ ജഡ്ജി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. ലീഗലി ഇന്ത്യ എന്ന വെബ്‌സൈറ്റാണ് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൌണ്ടിനെ ഉദ്ധരിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
മറ്റൊരു ജൂനിയര്‍ അഭിഭാഷകയും സമാനമായ ആരോപണമുന്നയിച്ചതിനു പിന്നാലെ നാല് ദിവസം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ ഇക്കാര്യം പോസ്‌റു ചെയ്തത്. നിയമവിദ്യാര്‍ഥിനിയായിരിക്കെ പഠനകാര്യത്തില്‍ വിദഗ്‌ധോപദേശത്തിനായി ചെന്ന തന്നെ ജഡ്ജി ലൈംഗീകമായി ഉപയോഗിച്ചുവെന്നായിരുന്നു ജൂനിയര്‍ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍. ആരോപണവിധേയനായ ജഡ്ജി ഇപ്പോള്‍ വിരമിച്ചതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ മൂന്നംഗസമിതിക്കും രൂപം നല്‍കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Supreame Court, Judge, Rape

No comments:
Post a Comment