Latest News

അനക്കൊണ്ടകള്‍ ജനുവരിയില്‍ കേരളത്തിലെ മ്യൂസിയത്തില്‍

തിരുവനന്തപുരം: ഏറെ നാളായി കാത്തിരുന്ന അനക്കൊണ്ടകള്‍ ജനുവരിയില്‍ കേരളത്തിലെ മ്യൂസിയത്തില്‍ രണ്ട് മാസത്തിനകം തലസ്ഥാനത്തെ മ്യൂസിയത്തിലെത്തും. മൂന്നുവര്‍ഷം പ്രായമുള്ള 6 അനക്കൊണ്ടകളെയാണ് ശ്രീലങ്കയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കുന്നത്. ഇവയെ കൊണ്ടുവരുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും തിരുവനന്തപുരം മൃഗശാല ഡയറക്ടര്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ക്വാറന്റൈന്‍ പരിശോധന നടത്താനുള്ള ഡോക്ടര്‍ ദക്ഷിണേന്ത്യയില്‍ മദ്രാസില്‍ മാത്രമായതിനാല്‍ ഇവയെ മദ്രാസ് വിമാനത്താവളത്തിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഡോക്ടറുടെ സേവനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഭ്യമാക്കി ഇവയെ ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരത്ത് നേരിട്ടിറക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചുവരികയാണെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

രണ്ട് മാസത്തിനകം മൃഗശാലയിലെത്തുന്ന ഇവയെ പാര്‍പ്പിക്കാനുള്ള ക്വാറന്റൈനുകളുടെ നിര്‍മ്മാണം കഴിഞ്ഞദിവസം ആരംഭിച്ചു. പി.ഡ.ബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് താല്‍ക്കാലിക കൂട് നിര്‍മ്മിക്കുന്നത്. മൃഗശാലയില്‍ നിലവിലുള്ള പാമ്പുകളുടെ കൂടിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് തല്‍ക്കാലം കാണാന്‍ കഴിയാത്ത വിധമാണ് ഇവയുടെ ക്വാറന്റൈന്‍. കൂട്ടിനുള്ളില്‍ വെള്ളം സംഭരിച്ച് നിര്‍ത്താനുള്ള സംവിധാനമടക്കം പണിപൂര്‍ത്തിയായി വരികയാണ്. അനക്കൊണ്ടകളെ ഇവയിലാണ് ആദ്യം പാര്‍പ്പിക്കുക, അവയ്ക്ക് രോഗങ്ങള്‍ ഒന്നുമില്ലെന്നും ഇവിടുത്തെ കാലാവസ്ഥയുമായി ഇണങ്ങിയെന്നും ഉറപ്പായ ശേഷം മാത്രമേ ജനങ്ങള്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലുള്ള കൂട്ടിലേക്ക് മാറ്റൂ.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Anaconda, Snake, Thiruvananthapuram

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.