Latest News

അക്രമികള്‍ക്ക് നേരെ പ്രധാന അധ്യാപികയും അംഗരക്ഷകരും വെടിയുതിര്‍ത്തു: രണ്ട് മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഒരു നഴ്‌സറി സ്‌കൂളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ക്ക് നേരെ പ്രധാന അധ്യാപികയും അംഗരക്ഷകരും നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്.

വസ്തുതര്‍ക്കം നിലവിലിരിക്കുന്ന സ്‌കൂള്‍ അംഗണത്തിലാണ് വെടിവെയ്പ് നടന്നത്. പുലര്‍ച്ചെ 4.55 ന് പതിനഞ്ചോളം പേരടങ്ങുന്ന സംഘം സ്‌കൂള്‍ അങ്കണത്തില്‍ അതിക്രമിച്ച് കടക്കുന്നത് ഇവിടെ സ്ഥാപിച്ച സി.സി.ടി കാമറയിലുണ്ട്. സംഘം പ്രധാന അധ്യാപികയേയും അംരരക്ഷരേയും ആക്രമിക്കുകയായിരുന്നു. സ്വയരക്ഷയ്ക്ക് വേണ്ട വെടിവെക്കുകയായിരുന്നുവെന്നാണ് പ്രധാന അധ്യാപികയുടെ വിശദീകരണം. ലണ്ടന്‍ സ്ട്രീറ്റില്‍ പോലീസ് കമ്മീഷണറുടെ വസതക്ക് തൊട്ടടുത്താണ് വെടിവെയ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kolkatta, Revolver, School Principal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.