ചിറയിന്‍കീഴ്: പഴയവീട് പൊളിച്ചുമാറ്റുന്നതിനിടെ വീടിന്റെ ചുവരിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വീട് പൊളിച്ചുകൊണ്ടിരുന്ന വക്കം കോടമ്പള്ളിക്ക് സമീപം ഒറ്റിയില്‍ വീട്ടില്‍ മണി എന്ന ശശി (60) ആണ് മരിച്ചത്.
കോടമ്പള്ളിക്ക് സമീപമുള്ള തങ്കപ്പന്‍ (65), സുബ്രഹ്മണ്യന്‍ (60) എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ തങ്കപ്പന്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സുബ്രഹ്മണ്യനും മെഡിക്കല്‍ കോളേജിലാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോടമ്പള്ളിയില്‍ തന്നെയുള്ള വെട്ടുകല്ലുകൊണ്ട് കെട്ടിയ വീടാണ് പൊളിച്ചുകൊണ്ടിരുന്നത്. ഇവിടെനിന്ന് ചുവര്‍ ഇളക്കി കട്ട മാറ്റുന്നതിനിടെ ഒരുഭാഗം മൊത്തമായി അടര്‍ന്ന് ശശി, തങ്കപ്പന്‍, സുബ്രഹ്മണ്യന്‍ എന്നിവുടെ ദേഹത്തേക്ക് വീണു. എല്ലാവരും കല്ലിനും മണ്ണിനുമിടയിലായി.
ഇവരുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എങ്കിലും ശശിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശശിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
ശവസംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും. വിവരമറിഞ്ഞ് ബി. സത്യന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ ശശിയുടെ വീട്ടിലും സംഭവസ്ഥലത്തുമെത്തി സഹായമെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment