കാസര്‍കോട്: ബന്തടുക്കയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിശ്വനാഥ ഗൗഡ വെടിയേറ്റു മരിച്ച കേസില്‍ അഞ്ചുപേരെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിനു അനുമതി നല്‍കി. ബന്തടുക്കയിലെ സജു അഗസ്റ്റിന്‍, നാരായണന്‍, മധുസൂദനന്‍, രാധാകൃഷ്ണന്‍, ജി രാജഷ് ബാബു എന്നിവരെയാണ് നുണപരിശോധനയ്ക്കു വിധേയമാക്കുക. തങ്ങള്‍ നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ വി അച്യുതന്‍ സമര്‍പ്പിച്ച ഹരജിയിലാണു വിധി. 2002 മാര്‍ച്ച് ഒമ്പതിനാണു ആനക്കല്‍ എടരിച്ചാലിലെ വഴിയില്‍ വിശ്വനാഥ ഗൗഡ വെടിയേറ്റു മരിച്ചത്. ബേഡകം പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
വിശ്വനാഥ ഗൗഡ സ്വയം വെടിവച്ച് മരിച്ചതാണെന്നാണു ലോക്കല്‍ പോലിസ് കണെ്ടത്തിയത്. അന്നു പ്രതിചേര്‍ത്ത അഞ്ചു സി. പി.എം. പ്രവര്‍ത്തകരെയും കേസില്‍നിന്ന് പോലിസ് ഒഴിവാക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കൊലപാതകത്തിനുള്ള സാധ്യത കണ്ടെത്തി. ഇതേ ത്തുടര്‍ന്നാണ് നേരത്തെ പ്രതിചേര്‍ത്തവരെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment