കോട്ടിക്കുളം: എഞ്ചിന്‍ തകരാറിനെതുടര്‍ന്ന് മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ട്രെയിന്‍ കോട്ടിക്കുളം റെയില്‍വേസ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്.
ഇതേതുടര്‍ന്ന് ട്രെയിന്‍ ഒന്നരമണിക്കൂറോളം റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയായിരുന്നു. മംഗലാപുരത്ത് നിന്നും ഗുഡ്‌സ് ട്രെയിനില്‍ എഞ്ചിന്‍ എത്തിച്ചശേഷം 11.30 മണിയോടെയാണ് ട്രെയിന്‍ മംഗലാപുരത്തേക്ക് തിരിച്ചത്. അരമണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ കോട്ടിക്കുളത്തെത്തിയത്. കാസര്‍കോട് കളക്ട്രേറ്റിലേക്കും മറ്റുവിവിധ ഓഫീസുകളിലേക്കുമുള്ള യാത്രക്കാര്‍ ട്രെയിന്‍ എഞ്ചിന്‍ തകരാറിനെതുടര്‍ന്ന് നിര്‍ത്തിയിട്ടതിനാല്‍ ഏറെവലഞ്ഞു.

പാലക്കുന്നില്‍നിന്നും അഞ്ചോളം ടൂറിസ്റ്റുബസുകള്‍ സ്‌പെഷ്യല്‍ ട്രിപ്പ് വിളിച്ചാണ് ഉദ്യോഗസ്ഥര്‍ ഓഫീസുകളിലെത്തിയത്. സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട് ചന്ദ്രഗിരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് വെട്ടിക്കുറച്ചതിനാല്‍ എത്തിയ ഏതാനും ബസുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് കാസര്‍കോട്ടെത്തിയത്.
ഏതാനും സ്വകാര്യ ബസുകളിലും നൂറുകണക്കിന് യാത്രക്കാര്‍ പൊയിനാച്ചിയിലും ചട്ടഞ്ചാലിലുമെത്തി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. ദേളിവഴിയുള്ള യാത്രയ്ക്ക് വാഹനകുരുക്കുമൂലം ഏറെസമയം എടുക്കേണ്ടിവരുന്നതും യാത്രക്കാര്‍ക്ക് ദുരിതമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottikulam, Railway Station, Palakun

No comments:
Post a Comment