Latest News

മിസ്ഡ് കോളിലൂടെ ശൃംഗരിച്ച്,ശൃംഗരിച്ച് ആസ്വദിച്ച യുവാവിന്റെ ശനിദശ തുടങ്ങി

കല്ലറ: മിസ്ഡ് കോളിലൂടെ ശൃംഗരിച്ച്,ശൃംഗരിച്ച് ആസ്വദിച്ച യുവാവിന്റെ ശനിദശ തുടങ്ങി. ആദ്യമൊക്ക ആനന്ദവും അല്പമൊക്ക ഫോണ്‍ സെക്‌സും ലഭിച്ചതോടെ യുവാവ് ആഞ്ഞുവിളിച്ചു. വിളി മുറുകിയതോടെ യുവതി പതുക്കെ കുരുക്കൊരുക്കിത്തുടങ്ങി.
ഒടുവില്‍ ഇര തന്റെ തനിനിറം പുറത്തെടുത്തതോടെയാണ് ഇഷ്ടന്റെ കഷ്ടകാലം തുടങ്ങിയത്. യുവതി പണം ആവശ്യപ്പെട്ട് ബ്‌ളാക്ക്‌മെയിലിംഗ് ആരംഭിച്ചതോടെ ഊരാക്കുടുക്കിലായിരിക്കുകയാണ് യുവാവ്.

കല്ലറയ്ക്ക് സമീപം അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തുന്ന യുവാവാണ് പ്രണയത്തിന്റെ പേരില്‍ കുടുക്കില്‍പ്പെട്ടിരിക്കുന്നത്. തന്റെ ഫോണില്‍ വന്നൊരു മിസ്ഡ് കാളില്‍ തുടങ്ങിയ സംസാരം പിന്നീട് ചൂടന്‍ സൊള്ളലുകളിലേയ്ക്കും കോരിത്തരിപ്പിക്കുന്ന സന്ദേശങ്ങള്‍ കൈമാറുന്നതിലേക്കുമെല്ലാം കടന്നു. തിരുവനന്തപുരത്തെ ഒരു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി എന്ന് പറഞ്ഞായിരുന്നു യുവതി അങ്ങേത്തലയ്ക്കലിരുന്ന് അതിര്‍ത്തിയെല്ലാം കടന്നും യുവാവിനെ ഫോണില്‍ സുഖിപ്പിച്ചത്. വേലത്തരം മാസങ്ങളായി തുടര്‍ന്നുവരികയായിരുന്നു.

കഴിഞ്ഞ ദിവസം യുവതി പണം ആവശ്യപ്പെട്ടതോടെയാണ് സംഗതികള്‍ കീഴ്‌മേല്‍ മറിഞ്ഞത്. വീട്ടില്‍ നിന്നും അയച്ച 35,000 രൂപ കൂട്ടുകാരിയുടെ അമ്മയുടെ ചികിത്സയ്ക്ക് നല്‍കിയെന്നും അതിനാല്‍ ഫീസ് അടയ്ക്കാനായി ഇത്രയും തുക ഉടന്‍ നല്‍കണമെന്നുമായിരുന്നു ഭീഷണി. തുക ബാങ്കില്‍ നിക്ഷേപിച്ചില്ലെങ്കില്‍ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി വച്ച ശേഷം വിഷം കഴിക്കുമെന്നും പറഞ്ഞു. റെക്കാര്‍ഡ് ചെയ്ത സന്ദേശങ്ങളും ഫോണ്‍ സംഭാഷണവും പൊലീസിന് കൈമാറുമെന്നും പറഞ്ഞു.

ആകെ പൊല്ലാപ്പ് പിടിച്ച യുവാവ് വിവരം സുഹൃത്തുക്കളെ അറിയിച്ചു. സുഹൃത്തുക്കള്‍ പരിചയമുള്ള ഒരു പൊലീസുകാരനോട് വിവരം പറഞ്ഞു. തല്ക്കാലം ഫോണ്‍ ഓഫാക്കി വച്ച ശേഷം പുതിയ സിം വാങ്ങാനായിരുന്നു പൊലീസ് സുഹൃത്ത് നല്‍കിയ ഉപദേശം. അതനുസരിച്ചാണ് യുവാവ് മുന്നോട്ട് നീങ്ങുന്നെങ്കിലും ചങ്കിലെ പെടപ്പ് മാറുന്നില്ല. ഇനി കോടാലി ഏതു രൂപത്തില്‍ വരുമെന്നറിയാത്തതിനാല്‍ ആകെ ഭയന്നു കഴിയുകയാണ് കക്ഷി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missed Call

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.