Latest News

വിദ്യാര്‍ഥിനിയുടെ ഡയറിയും ചിത്രങ്ങളും ഫേസ് ബുക്കില്‍ ഇട്ട അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ഥിനിയുടെ ഡയറിയും ചിത്രങ്ങളും മോഷ്ടിച്ചെടുത്ത് ഫേസ് ബുക്കില്‍ ഇട്ട അധ്യാപകന്‍ അറസ്റ്റില്‍. നിലമ്പൂര്‍ ചുങ്കത്തറ മാര്‍ തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്‌ളസ് ടൂ അധ്യാപകന്‍ ബി.ആര്‍ സതീഷ് കുമാറാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസിലും കോടതിയിലും നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 37കാരനായ ഇയാള്‍ ബയോളജി അധ്യാപകനാണ് .

2012 ജനുവരിയില്‍ പെണ്‍കുട്ടി പ്‌ളസ് വണ്ണിന് പഠിക്കുമ്പോഴാണ് ഇയാള്‍ ഡയറിയും ഫോട്ടോകളും കവര്‍ന്നത്. ഡയറിയുടെ ആദ്യപേജും മറ്റും ഇയാള്‍ 2013 സെപ്തംബര്‍ 7നാണ് ഫേസ് ബുക്കിലിട്ടത്. ഉടന്‍ തന്നെ പെണ്‍കുട്ടി പരാതി നല്‍കി. 

തുടര്‍ന്ന് ഈ സ്‌കൂളിലെ പഠനം മതിയാക്കി. പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ ഉള്ള പേജാണ് ഫേസ് ബുക്കിലിട്ടത്. പെണ്‍കുട്ടി അച്ഛന്റെ പേര് ഡയറിയില്‍ എഴുതിയിരുന്നില്ല. ആ ഭാഗത്ത് ഒരു ചോദ്യചിഹ്നമിട്ടാണ് അധ്യാപകന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും പി.ടി.എ പ്രസിഡന്റുമായ ടി.പി വര്‍ഗീസ് പരാതി നല്‍കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Facebook, Student, Photo, Dairy, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.