Latest News

തരുണ്‍ തേജ്പാലിനെതിരെ ലുക്കൗട്ട് നോട്ടീസ്

ഡല്‍ഹി : തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തേജ്പാലിന് രാജ്യം വിട്ടുപോകാനാകില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന ആരോപണം തരുണ്‍ തേജ്പാലിനെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജ്യം വിടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

തരുണ്‍ തേജ്പാലിനെ ചോദ്യം ചെയ്യാന്‍ ഗോവ പൊലീസ് ഞായറാഴ്ച ഡല്‍ഹി എത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാതെ മടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ മൂന്ന് സഹപ്രവര്‍ത്തകരുടെ മൊഴി ഗോവ പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ മുംബൈ പൊലീസിനോട് നിര്‍ദ്ദേശിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഗോവയിലേക്ക് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പോകുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Look Out Notice, Tharun, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.