ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ എ.ടി.എം. ബൂത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ചത് ആന്ധ്രയില്‍ എ.ടി.എം. ബൂത്തില്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതിയാണെന്ന് പോലീസിന് സംശയം. കൊലപ്പെട്ട യുവതിയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച വ്യക്തിക്ക് ബാംഗ്ലൂരില്‍ ആക്രമണം നടത്തിയ വ്യക്തിയോട് രൂപസാദൃശ്യമുണ്ടെന്ന് സി.സി.ടി.വി. ക്യാമറാ ദൃശ്യത്തില്‍നിന്ന് പോലീസിന് മനസ്സിലായി.
അനന്തപുര്‍ ജില്ലയിലെ കദിരിയിലെ ഒരു എ.ടി.എം. ബൂത്തില്‍നിന്ന് കാര്‍ഡ് ഉപയോഗിച്ച് പണമെടുക്കുന്ന വ്യക്തിക്കാണ് ആക്രമണം നടന്ന ബാംഗ്ലൂരിലെ എ.ടി.എമ്മിലെ സി.സി.ടി.വി. ദൃശ്യവുമായി സാമ്യമുള്ളത്. ആളുടെ രൂപസാദൃശ്യത്തോടൊപ്പം ഷര്‍ട്ടിനും കൈയിലുണ്ടായിരുന്ന ബാഗിനും മാറ്റമില്ല. ഇതേത്തുടര്‍ന്ന് അനന്തപൂര്‍ ജില്ലയില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കഴിഞ്ഞ നവംബര്‍ പത്തിന് അനന്തപുര്‍ ജില്ലയിലെ ധര്‍മാവരത്ത് എ.ടി.എം. ബൂത്തില്‍ പ്രമീള എന്ന യുവതി മോഷ്ടാവിന്റെ ആക്രമണത്തില്‍ മരിച്ചിരുന്നു. ആക്രമിച്ച് കൊലപ്പെടുത്തിയശേഷം രണ്ട് എ.ടി.എം. കാര്‍ഡുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ഡുകളാണ് കദിരിയിലെ ബൂത്തില്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. ധര്‍മാവരത്തെ ആക്രമണത്തിനുശേഷം പ്രതി ബാംഗ്ലൂരിലേക്ക് കടന്നതാകാമെന്നും കരുതുന്നു.പത്തൊമ്പതിനാണ് ബാംഗ്ലൂരില്‍ യുവതിയെ ആക്രമിച്ച് പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുന്നത്. അന്വേഷണത്തിന് ആന്ധ്രാപോലീസിന്റെ സഹായവും ബാംഗ്ലൂര്‍ പോലീസ് തേടിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ പിടികൂടുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര ഔറേദ്ക്കര്‍ പറഞ്ഞു.
അതിനിടെ, കേരള വനിതാകമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ബി.ജി.എസ്. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജ്യോതി ഉദയിനെ സന്ദര്‍ശിച്ചു. ജ്യേതിയുമായി സംസാരിച്ചെന്നും ആരോഗ്യം വേഗത്തില്‍ വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോസക്കുട്ടി പറഞ്ഞു. ''ഒരു മലയാളി എന്നനിലയിലാണ് വന്നത്. നമ്മുടെ ഭാഗത്തുനിന്ന് ചെയ്യാന്‍പറ്റുന്ന എല്ലാ സഹായവും ചെയ്യും. കര്‍ണാടക ആഭ്യന്തര വകുപ്പുമായും സിറ്റി പോലീസ് കമ്മീഷണറുമായും സംസാരിച്ചു. പ്രതിയെ പിടികൂടുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എ.ടി.എമ്മില്‍ സുരക്ഷ ഉറപ്പാക്കേണ്ടതിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നത്-അവര്‍ പറഞ്ഞു.
നഗരത്തെ ഞെട്ടിച്ച ആക്രമണംനടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 200-ഓളം പോലീസുകാരാണ് അന്വേഷണത്തിനിറങ്ങിയിരിക്കുന്നത്. അനന്തപുര്‍ ജില്ലയിലെ ഹിന്ദുപുരില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. സംശയംതോന്നുന്ന പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിടുകയാണ്. പ്രതിയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തുംകൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍നിന്നായി ഓരോരുത്തരെ കസ്റ്റഡിയിലെടുത്തെങ്കിലും നിരപരാധിയാണെന്ന് കണ്ടതിനെത്തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു.

അതിനിടെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജ്യോതി ഉദയിനെ ബുധനാഴ്ച വാര്‍ഡിലേക്ക് മാറ്റിയേക്കുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് എ.ടി.എം. ബൂത്തുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയോഗിക്കണമെന്ന പോലീസ് നിര്‍ദേശത്തിന്റെ സമയപരിധി ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിച്ചു. മുഴുവന്‍ എ.ടി. എമ്മുകളിലും സുരക്ഷാഗാര്‍ഡുമാരെ നിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, സുരക്ഷ ഉറപ്പാക്കാത്ത എ.ടി. എം. ബൂത്തുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ATM, Attack, Police, Case

No comments:
Post a Comment