Latest News

കാഞ്ഞങ്ങാട് പടന്നക്കാട്ടെ ഗുഡ് ഷപ്പേര്‍ഡ് ചര്‍ചില്‍ കവര്‍ച

കാഞ്ഞങ്ങാട്: പടന്നക്കാട്ടെ ഗുഡ് ഷപ്പേര്‍ഡ് കൃസ്ത്യന്‍ ദേവാലയത്തില്‍. നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം കൊണ്ടുപോയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ കപ്യാര്‍ കുര്‍ബാനയ്‌ക്കെത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. നേര്‍ചപ്പെട്ടിക്കകത്തെ പണം അപഹരിച്ചതിന് പുറമെ മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

കവര്‍ചക്കാര്‍ പള്ളി സക്രാരിയിലും കയറിയതിന്റെ ലക്ഷണങ്ങളുണ്ട്. ഇടവക വികാരി അടക്കമുള്ളവര്‍ കോട്ടയത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഈ വിവരം അറിയാവുന്നവരാണ് കര്‍വചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഹൊസ്ദൂര്‍ഗ് പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Kanhangad, Padannakkad, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.