Latest News

പയ്യന്നൂരില്‍ കെ.സുധാകരന്‍ പങ്കെടുത്ത യോഗത്തില്‍ യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ ഏറ്റുമുട്ടി

പയ്യന്നൂര്‍: പയ്യന്നൂരില്‍ കെ.സുധാകരന്‍ എം.പി. പങ്കെടുത്ത യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി. ഗാന്ധിപാര്‍ക്കില്‍ സുധാകരന്റെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഗാന്ധിപാര്‍ക്കിലെ സംഘര്‍ഷനീക്കം പോലീസ് തടഞ്ഞെങ്കിലും ബോംബെഹോട്ടലിനു മുന്‍വശം മെയിന്‍ റോഡില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. പോലീസെത്തി ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു. സംഘര്‍ഷത്തിലുള്‍പ്പെട്ട മൂന്ന് പ്രവര്‍ത്തകരെ പിടിച്ചതോടെ പ്രവര്‍ത്തകര്‍ സംഘടിച്ച് പോലീസിനെതിരെ തിരിഞ്ഞു. പിടികൂടിയവരെ സ്റ്റേഷനിലെത്തിച്ചതോടെ 50ഓളം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ബഹളംവെക്കുകയും കുത്തിയിരിക്കുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ പിടികൂടിയവരെ വിട്ടയച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

സുധാകരന്റെ പരിപാടിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയും ടൗണില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ചത്തെ സംഘര്‍ഷമെന്ന് പറയുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.