Latest News

ദീപികയ്ക്ക്‌ നടന്മാരില്‍ ഏറെ പ്രിയപ്പെട്ടവര്‍ രണ്‍വീര്‍ സിംഗും രണ്‍ബീര്‍ കപൂറും

ബോളിവുഡിലെ ഒട്ടെല്ലാ മുന്‍നിരനായകന്മാര്‍ക്കൊപ്പവും അഭിനയിച്ച ബോളിവുഡിലെ പുതിയ ലക്കി സ്റ്റാര്‍ ദീപികാ പദുകോണിനു നടന്മാരില്‍ ഏറെ പ്രിയപ്പെട്ടവര്‍ രണ്‍വീര്‍ സിംഗും രണ്‍ബീര്‍ കപൂറും.

അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വമ്പന്‍ വിജയം നേടുന്നതോടെ വമ്പന്‍ പ്രതിഫലവും കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡ് നടിമാരില്‍ മുന്‍നിരയിലാണു ദീപിക ഇപ്പോള്‍. ഈ സാഹചര്യത്തിലാണു തനിക്കു പ്രിയപ്പെട്ട നായകന്മാര്‍ രണ്‍വീറും രണ്‍ബീറുമാണെന്നു ദീപിക വ്യക്തമാക്കിയിരിക്കുന്നത്.

ഇതില്‍ ഒരാള്‍ ദീപികയുടെ പഴയ കാമുകനും മറ്റേയാള്‍ പുതിയ ഗോസിപ്പുകളിലെ പ്രണയനായകനുമാണ്. രണ്‍വീര്‍ സിംഗുമായി ദീപിക പ്രണയത്തിലാണെന്നാണു പപ്പരാസികള്‍ പറഞ്ഞും എഴുതിയും പരത്തുന്നത്. ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെല്ലാം രണ്‍വീര്‍-ദീപിക പ്രണയമാണു ചര്‍ച്ച. രണ്‍വീറും രണ്‍ബീറുമാണു തന്റെ ഇഷ്ടനായകന്മാരെങ്കിലും രണ്ടു പേരും തീര്‍ത്തും രണ്ടു തരക്കാരാണെന്നാണു ദീപിക പറയുന്നത്.

രണ്‍വീറിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ അയാള്‍ക്ക് അല്പം വട്ടുണ്ടെന്നാണു ദീപിക മറുപടി പറഞ്ഞത്. സിനിമാ ഷൂട്ടിംഗിനിടെ ഇടയ്ക്കിടെ സ്‌പ്രേ അടിക്കുകയും പല്ലു തേക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ രണ്‍വീറിന് ഇത്തിരി വട്ടുണ്ടെന്ന് തനിക്കു തോന്നിയിട്ടുണ്ടെന്നാണു ദീപിക പറഞ്ഞത്. അതേസമയം രണ്‍ബീറിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിനയശേഷിയെ ദീപിക പ്രശംസിക്കുകയാണു ചെയ്തത്.

ഒരു ആയാസവും ഇല്ലാതെ ഏതു കഥാപാത്രത്തെയും അഭിനയിച്ചു ഫലിപ്പിക്കാന്‍ രണ്‍ബീറിനു നല്ല കഴിവാണെന്നാണു ദീപിക പറയുന്നത്. എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ രണ്‍ബീര്‍ അത്ര തുറന്ന ഹൃദയമുളളവനല്ല എന്നും എപ്പോഴും രണ്‍ബീര്‍ എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമെന്നും ദീപിക വ്യക്തമാക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Deepika, Bollywood, Ranbeer, Ranveer

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.