Latest News

ട്രെയിനില്‍ മയക്ക് മരുന്ന് നല്‍കി കവര്‍ച്ച; യുവതിയെ സേലത്തേക്ക് കൊണ്ടുപോയി

തലശ്ശേരി: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികളെ മയക്ക് മരുന്ന് നല്‍കി കവര്‍ച്ച നടത്തിയ കേസില്‍ തമിഴ്‌നാട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത് കുടക് മടിക്കേരി സ്വദേശി താഹിറ (27)യെ സേലത്തേക്ക് കൊണ്ട്‌പോയി. കഴിഞ്ഞമാസം ദന്‍ബാദ് എക്‌സ്പ്രസ്സില്‍ ചെന്നൈയില്‍ നിന്നും മലപ്പുറം പാണ്ടിക്കാട് വീട്ടിലേക്ക് പോവുകയായിരുന്ന ഷാജിമോന്‍ ഭാര്യ അഫ്‌സത്ത് എന്നിവരെയാണ് ഫ്രൂട്ടി നല്‍കി മയക്കി ആഭരണവും പണവും കവര്‍ന്നത്. 

ഇവരുടെ കൂടെ ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത ദമ്പതികളെന്ന് വിശ്വസിച്ച യുവതിയും യുവാവും കൂടിയാണ് കവര്‍ച്ച നടത്തിയത്. ട്രെയിനില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ദമ്പതികളെ സേലത്ത് നിന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സേലം റെയില്‍വേ പോലീസ് എസ് ഐ മണികണ്ഠന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബോധം തെളിഞ്ഞപ്പോള്‍ ദമ്പതികള്‍ നല്‍കിയ സൂചനയനുസരിച്ചാണ് യുവതി പിടിയിലായത്. 

റെയില്‍വേ പോലീസ് തിരഞ്ഞ് കൊണ്ടിരിക്കുന്ന യുവാവ് ഷൊര്‍ണൂര്‍ സ്വദേശിയാണ്. നേരത്തെ തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടയിലാണ് താഹിറയുമായി പരിചയപ്പെടുന്നത് കവര്‍ച്ച നടത്തിയ സ്വര്‍ണ്ണാഭരണം തലശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ വില്പനനടത്തിയ ശേഷം കാഞ്ഞങ്ങാട്ടേക്ക് കടന്ന യുവ
തിയെ അവിടുത്തെ പോലീസ് സഹായത്തോടെയാണ് റെയില്‍വേ പോലീസ് പിടികൂടുന്നത്. വില്പന നടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ തലശ്ശേരിയില്‍ നിന്നും റെയില്‍വേ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപ്രതിയായ യുവാവ് പോലീസ് വലയിലായെന്നാണ് സൂചന.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Train, Robbery,Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.