Latest News

ഭര്‍ത്താവിന് മുന്നില്‍ തമാശ കാണിച്ചു; പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂര്‍: ഭര്‍ത്താവിനെ മദ്യപാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഭയപ്പെടുത്താന്‍ ശ്രമിച്ച യുവതി പൊള്ളലേറ്റ് മരിച്ചു. ആറളം ഫാമിലെ ഒന്‍പതാം ബ്ലോക്കില്‍ താമസിക്കുന്ന മോഹനന്റെ ഭാര്യ ബിന്ദു(30)വാണ് മരിച്ചത്. ഇക്കഴിഞ്ഞ 2നാണ് സംഭവം. 

സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ എത്തിയിരുന്ന ഭര്‍ത്താവിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ മോഹനനോട് ഇനിയും കുടിച്ച് വന്നാല്‍ തീകൊളുത്തി മരിക്കുമെന്ന് പറഞ്ഞ് ബിന്ദു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

തീ ആളിപടര്‍ന്ന് ബിന്ദുവിന്‌ ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഓടി കൂടിയ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Hospital, Died

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.