കൊച്ചി: മൂന്നു പതിറ്റാണ്ടുകാലം സിനിമാലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് ഹൃദയംകവര്‍ന്ന കൊച്ചിന്‍ ഹനീഫയുടെ ആറുവയസ്സുള്ള ഇരട്ടക്കുട്ടികളും വെള്ളിത്തിരയില്‍. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലാണ് ഹനീഫയുടെ ഇരട്ടക്കുട്ടികളായ സഫയും മര്‍വയും അഭിനയത്തിന്റെ ആദ്യചുവടു വയ്ക്കുന്നത്.
എറണാകുളം ഗിരിനഗറിലെ ഭവന്‍സ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥികളാണിവര്‍. നടനും സംവിധായകനുമൊക്കെയായ പിതാവിന്റെ വഴിയിലേക്കുള്ള കുട്ടികളുടെ രംഗപ്രവേശം അധ്യാപകരും കൂട്ടുകാരും ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. പനമ്പള്ളിനഗറിലെ ബ്ലൂമൂണ്‍ അപാര്‍ട്ടുമെന്റിലാണ് ഹനീഫയുടെ ഭാര്യയും കുട്ടികളും താമസിക്കുന്നത്. ഇച്ചാക്കയുടെ വേര്‍പാടിനുശേഷം ജീവിതപ്രാരബ്ധങ്ങള്‍മൂലം നട്ടംതിരിയുമ്പോഴാണ് പ്രിയദര്‍ശന്റെ ഭാര്യ ലിസി വിളിച്ചു പുതിയ സിനിമയില്‍ കുട്ടികള്‍ക്കുള്ള വേഷമുണ്ട്, സഫയെയും മര്‍വയെയും നോക്കാമെന്നു പറയുന്നതെന്ന് ഹനീഫയുടെ ഭാര്യ ഫാസില പറഞ്ഞു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് തിരുവനന്തപുരത്ത് കുതിരമാളികയില്‍ കുട്ടികളുടെ ആദ്യസീനുകള്‍ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ നായികയുടെ കുട്ടിക്കാലമാണ് സഫയും മര്‍വയും അവതരിപ്പിക്കുന്നത്. നിര്‍മാതാവ് സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകള്‍ കീര്‍ത്തിയാണ് നായിക. സീമയാണ് കുട്ടികളുടെ അമ്മവേഷത്തിലെത്തുന്നത്. സഫയെയും മര്‍വയെയും കൊട്ടാരമുറ്റത്ത് ഊഞ്ഞാലാട്ടുന്ന രംഗമാണ് ആദ്യമായി കാമറയില്‍ പകര്‍ത്തിയത്. ആദ്യാഭിനയത്തിന്റെ അങ്കലാപ്പൊന്നുമില്ലാതെയാണ് സഫയും മര്‍വയും കാമറയെ അഭിമുഖീകരിച്ചത്. സംവിധായകന്‍ പ്രിയദര്‍ശന്‍, ഇന്നസെന്റ,് സീമ അടക്കമുള്ളവരുടെ പ്രോല്‍സാഹനവും സഹായകമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochin Haneefa, Safa, Marva, Malayalam Movie

No comments:
Post a Comment