കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഏറെ ആളുകള്‍ ആശ്രയിക്കുന്ന പ്രസവ വാര്‍ഡിന്റെ നവീകരണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി പുത്തിഗെ മുഹിമ്മാത്തിന്റെ സേവന മാതൃക.[www.malabarflash.com]
വാര്‍ഡിന്റെ അകവും പുറവും പെയിന്റടിച്ച് മോടി കൂട്ടിയതോടൊപ്പം ഓരോ കട്ടിലിനു സമീപവും സാധനങ്ങള്‍ സൂക്ഷിക്കാന്‍ റാക്കുകള്‍ ഫിറ്റ് ചെയ്തും ജനലുകള്‍ക്ക് പുതിയ കര്‍ട്ടനിട്ടും പരിശോധനാ റൂമില്‍ സ്‌ക്രീനും കേടായ ഫാനുകളും ട്യൂബുകളും മറ്റും മാറ്റിസ്ഥാപിച്ചു.
പ്രസവിച്ചവര്‍ക്ക് കൂട്ടിനിരിക്കുന്നവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഡൈനിംഗ് ടേബിള്‍, വാര്‍ഡിലേക്ക് ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളാണ് ലക്ഷങ്ങള്‍ ചെലവിട്ട് മുഹിമ്മാത്ത് പൂര്‍ത്തീകരിച്ച് നല്‍കിയത്.
ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഹിമ്മാത്ത് പ്രസിഡന്റു കൂടിയായ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡോ. രാജാറാം, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment