കോഴിക്കോട്: പെരുവണ്ണാമൂഴിക്കടുത്ത് പന്തിരിക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചെന്ന കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി. സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട പണ്‍കുട്ടി പേരാമ്പ്ര കോടതിയില്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ സംഭവം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിയല്ലെന്നു പെണ്‍കുട്ടി തിരിച്ചറിഞ്ഞ ഒരാളെ കൊണ്ടുവന്നശേഷം പെണ്‍കുട്ടിക്കൊപ്പമിരുത്തി ഈ ഉദ്യോഗസ്ഥന്‍ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നീട് കേസിന്റെ ഭാവിയെക്കുറിച്ചും പെണ്‍കുട്ടിയോടു മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രേ.
പൊലീസ് മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ 164 മൊഴിയില്‍ പറയുന്നു. എട്ടാം ക്ലാസ് മുതല്‍ പീഡനത്തിന് ഇരയാവുന്നുണ്ട്. ഷാഫി എന്നയാള്‍ തന്നെ കോഴിക്കോട്ടെ ലോഡ്ജില്‍ കൊണ്ട് പോയി പീഡിപ്പിച്ചിരുന്നു. അരുണ്‍, അഖില്‍ രാജ് എന്നിവരും തന്നെ മുന്‍പ് പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റ് കെ.ജി.വീണ മുന്‍പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് എ.ഡി.ജി.പി.: ബി. സന്ധ്യ പോലീസിനെതിരെയുള്ള പരാതികളെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Police, Case

No comments:
Post a Comment