Latest News

മന്ത്രിമാര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചു; തെളിവുകളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍

മലപ്പുറം: സോളാര്‍ തട്ടിപ്പുകേസിലെ കൂട്ടുപ്രതി സരിത എസ് നായരും മന്ത്രിമാരും തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ മൊഴി പുറത്ത്. നവംബര്‍ 16 ന് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ബിജുരാധാകൃഷ്ണന്‍ നല്‍കിയ 8 പേജുള്ള മൊഴിയുടെ പകര്‍പ്പാണ് പുറത്തായത്.

സരിതാ എസ്. നായര്‍ക്ക് വ്യാജ ലൈസന്‍സ് നിര്‍മ്മിച്ച് നല്‍കിയ കേസില്‍ തിരൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴായിരുന്നു ബിജു മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയത്. ഇതാദ്യമായാണ് ഇക്കാര്യങ്ങള്‍ ബിജു ഒരു കേടതിയില്‍ മൊഴിയായി നല്‍കുന്നത്. നേരത്തെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ബിജു മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍, മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍, ക്രൈംബ്രാഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാര്‍ എന്നിവര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചതിന്റെ മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ടെന്ന് ബിജു മൊഴിയില്‍ പറയുന്നു.

സോളാര്‍ കേസില്‍ ഉന്നതരെ രക്ഷപെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ക്കെതിരെയുള്ള തെളിവുകള്‍ ഹൈക്കോടതിയെ ബോധിപ്പിക്കാനുള്ള അവസരം ഒരുക്കി തരണമെന്നും ബിജു മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha Nair, Solar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.