പഴയങ്ങാടി: ചെറുകുന്ന് വെള്ളറങ്ങലില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു.
ബൈക്ക് യാത്രികരായ ഇരിണാവ് സ്വദേശി കെ.കെ. മോഹനന്‍ (50), ഇടക്കേപ്പുറം ആംഗന്‍വാടിക്കു സമീപത്തെ ചിറ്റിയില്‍ സജീവന്‍ (35) എന്നിവരാണു മരിച്ചത്. കെഎ 19 ഡി 3113 നമ്പര്‍ ലോറിയും കെഎല്‍ 13 വൈ 5266 നമ്പര്‍ ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. വെളളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ വെള്ളറങ്ങല്‍ വളവിലായിരുന്നു അപകടം നടന്നത്.
മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തേത്തുടര്‍ന്നു തടസപ്പെട്ട ഗതാഗതം കണ്ണപുരം എസ്‌ഐ പി.ബി. സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പുനഃസ്ഥാപിച്ചു.
സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും വാഹനങ്ങളുടെ അമിതവേഗതയും ഈ മേഖലയില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment