കാട്ടാക്കട : ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി മകനെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാര്‍ഡാം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള അംബൂരി കുട്ടമലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്: തമിഴ്‌നാട് കന്യാകുമാരി അരുമന അണ്ടോട് സ്വദേശി ശ്രീദേവ ശര്‍മ്മയുടെ (45) രണ്ടാം ഭാര്യയാണ് അജിതകുമാരി. ആദ്യഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച ശേഷം അജിതകുമാരിയെ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. ഇവരില്‍ ജനിച്ച ശ്രീക്കുട്ടന്‍ എന്ന് വിളിക്കുന്ന അനന്തപത്മനാഭ ശര്‍മ്മയുമൊത്ത് (6) വാടക വീട്ടിലായിരുന്നു താമസം. സംശയരോഗിയായ ഇയാള്‍ അതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടു. ഒടുവില്‍ ഇക്കഴിഞ്ഞ 10 ന് അജിതകുമാരി വീട് വിട്ടിറങ്ങി കുട്ടമലയില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തി. ഭര്‍ത്താവുമൊത്ത് താമസിക്കാനാവില്ലെന്ന് പറഞ്ഞതോടെ ഇവരെ സഹോദരീഭര്‍ത്താവ് കോട്ടയത്തെ ഒരു ടെക്സ്റ്റയില്‍സ് ഷോ റൂമില്‍ സെയില്‍സ് ഗേളായി ജോലി വാങ്ങി നല്‍കി അവിടെ താമസവുമാക്കി. ഇതറിയാതെ ശനിയാഴ്ച പുലര്‍ച്ചെ ശ്രീദേവ ശര്‍മ്മ മകന്‍ ശ്രീക്കുട്ടനുമായി ബൈക്കില്‍ കുട്ടമലയിലെത്തി.
ഭാര്യ ഇവിടെയുണ്ടെന്ന ധാരണയില്‍ വീടിന്റെ പുറകില്‍ ഒരു മരത്തില്‍ മകനെ ബന്ധനസ്ഥനാക്കിയ ശേഷം തുണികൊണ്ട് ഇയാളും പരസ്പരം ബന്ധിപ്പിച്ച് കെട്ടി. അതിന് ശേഷം പെട്രോളോ മണ്ണെണ്ണയോ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയെങ്കിലും ഇതിനിടെ ശ്രീക്കുട്ടന്‍ മരണമടഞ്ഞിരുന്നു. 95 ശതമാനം പൊള്ളലേറ്റ ശ്രീദേവ ശര്‍മ്മയെ പൊലീസ് ആംബുലന്‍സ് വരുത്തി മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇയാളുടെ നില അതീവഗുരുതരമാണ്. അപകടനില തരണം ചെയ്തിട്ടില്ല. സംഭവമറിഞ്ഞ് കോട്ടയത്തുള്ള അജിതകുമാരി കുട്ടമലയിലെത്തി. നെയ്യാര്‍ഡാം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kattakada, Suiside, Fire, Hospital

No comments:
Post a Comment