ഭര്‍ത്താവിന്റെ മരണത്തില്‍ ദു:ഖം സഹിക്കാനാവാതെ ഭാര്യ ഒരു വര്‍ഷമായി അദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപം ഉറങ്ങി! ബെല്‍ജിയത്തിലെ ബ്രസെല്‍സിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നവമ്പറില്‍ ആസ്ത്മാ അറ്റാക്ക് വന്ന് മരിച്ച മാഴ്‌സല്‍ എച്ച് എന്ന 79കാരന്റെ അഴുകിയ മൃതദേഹത്തിന്റെ അരികിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഇത്രയും കാലം കിടന്നുറങ്ങിയത്. മൃതദേഹത്തിന്റെ അഴുകിയ മണം പോലും വകവെക്കാതെ കഴിഞ്ഞ 69കാരിയായ ഭാര്യയുടെ പേര് പുറത്തുവിട്ടിട്ടില്ല. അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.
ഒരു വര്‍ഷമായി വാടക അടക്കാത്തതിനെ തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാനായി വീട്ടുടമ എത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. മാഴ്‌സലിന്റെ ഉണങ്ങിയ മമ്മിയില്‍ പുഴുക്കളും ഈച്ചകളും നിറഞ്ഞിരുന്നു. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയില്‍ മൃതദേഹത്തിന് മമ്മിയാകാന്‍ കഴിയുമെന്ന് ഫൊറന്‍സിക്ക് സെന്റര്‍ ഓഫ് ലീജിലെ പാഥോളജിസ്റ്റ് ഫിലിപ്പ് ബോക്‌സോ പറഞ്ഞു. മമ്മി രൂപത്തിലെത്താന്‍ ഏകദേശം ഒരാഴ്ച സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News

No comments:
Post a Comment