Latest News

25 കോടിയുടെ മയക്കുമരുന്ന് കടത്ത്; പിടിയിലായവരില്‍ കാസര്‍കോട്ട്‌ സ്വദേശിയും

കാസര്‍കോട് : കാശ്മീര്‍ വഴി മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ ഡല്‍ഹിയില്‍ പിടിയിലായ മലയാളികള്‍ ഉള്‍പെട്ട സംഘത്തില്‍ കാസര്‍കോട് സ്വദേശിയും. മൂന്നു പേരാണ് മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടിയിലായത്.

25 കോടിയോളം വിലവരുന്ന ആറ് കിലോ മയക്കുമരുന്ന് കടത്തിയ കേസിലാണ് രണ്ട് മലയാളികള്‍ ഉള്‍പെടെ മൂന്നുപേര്‍ അറസ്റ്റിലായത്. പിടികൂടിയവര്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് വിവരം.

കാസര്‍കോട് മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ് (22),
കോഴിക്കോട് നല്ലളം സ്വദേശി മൂസക്കോയ, രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശി വിനോദ് കുമാര്‍ എന്നിവരെയാണ് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മയക്കുമരുന്ന് ലഹരി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

കോഴിക്കോട് കല്ലുവെട്ടുകുഴി സ്വദേശിയായ സാബിറിന് കൈമാറാന്‍ വേണ്ടി ജമ്മു കാശ്മീരില്‍ നിന്നും കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് സ്‌പെഷ്യല്‍ സെല്‍ ഡിസിപി സഞ്ജീവ് യാദവ് പറഞ്ഞു. സാബിര്‍ കുവൈത്തിലാണ് ജോലിചെയ്യുന്നത്. ഇയാളാണ് സംഘത്തിന്റെ തലവനെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Brown Sugar, 25 lakhs, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.