Latest News

ഫിലിപ്പീന്‍സ് ദുരന്തത്തിനിടയില്‍ പിറന്ന കുഞ്ഞ്‌

ഹെയാന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഫിലിപ്പീന്‍സിനു വേണ്ടി ലോകം പ്രാര്‍ത്ഥിക്കുകയാണ്. ഫിലിപ്പീന്‍സിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്നതിനിടയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരോഗ്യവാനായ കുഞ്ഞിന് ജന്മം നല്കിയതാണ് ഇന്ന് ലോകത്തെ സന്തോഷിപ്പിച്ച വാര്‍ത്ത. 21കാരിയായ എമിലി ഒര്‍ടെഗയാണ് ചുഴലിക്കാറ്റ് താണ്ഡവമാടിയ എയര്‍പോര്‍ട്ടിനു സമീപം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. തകര്‍ന്ന വിമാനത്താവളത്തിനുള്ളിലെ കോമ്പൗണ്ടിലാണ് അമ്മയും കുഞ്ഞും ഇപ്പോള്‍ പാര്‍ത്തിരിക്കുന്നത്. ബിയ ജോയ് എന്നാണ് മകള്‍ക്ക് രക്ഷിതാക്കള്‍ കണ്ടെത്തിയ പേര്. ചുഴലിക്കാറ്റിനിടയില്‍ കാണാതായ തന്റെ അമ്മയുടെ പേരാണിതെന്ന് എമിലി പറഞ്ഞു.

ലെയ്‌റ്റെ പ്രവിശ്യയിലെ താക്ലോബാനിലെ തന്റെ വീട്ടിലടിച്ചു കയറിയ തിരമാലകള്‍ക്കിടയില്‍ എമിലിയും ഭര്‍ത്താവ് ജോബര്‍ട്ടും ഒഴുകിപ്പോവുകയായിരുന്നു. തങ്ങളുടെ കമ്മ്യൂണിറ്റി മുഴവനായും ഒഴുകിപ്പോയെന്ന് ജോബര്‍ട്ട് പറഞ്ഞു. പ്രസവവേദന തുടങ്ങിയതോടെ വളരെ ദൂരം നടന്നശേഷം ഒരു ട്രക്കില്‍ കയറിയാണ് ഇരുവരും ആശുപത്രിയിലേക്ക് പോയത്. വിമാനത്താവളത്തിലുള്ള ആശുപത്രിയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒടുവില്‍ എമിലി പ്രസവിക്കുകയായിരുന്നു. ഇന്ന് ജനങ്ങള്‍ക്ക്‌ ആഘോഷിക്കാനുള്ള ദിവസമാണെന്നും എന്നാല്‍, മരിച്ചവരെ ഓര്‍ത്ത് വേദനയുണ്ടെന്നും ജോബര്‍ട്ട് പറഞ്ഞു. ദൈവമാണ് തന്റെ ഭാര്യയ്ക്ക് പെണ്‍കുഞ്ഞിന് ജന്മം നല്കാന്‍ അനുമതി നല്കിയതെന്നും ജോബര്‍ട്ട് പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Philipins

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.