ലോക പ്രശസ്ത ഗായിക ലേഡി ഗാഗയുടെ മൂത്രം ഇനി പെര്‍ഫ്യൂം ആയി ലഭിക്കും! 45കാരനായ ആന്‍ഡി കൊഹിന്‍ ആണ് ലേഡി ഗാഗയുടെ മൂത്രത്തെ നല്ല സുഗന്ധമുള്ള പെര്‍ഫ്യം ആക്കി മാറ്റിയിരിക്കുന്നത്. ഒരു പരിപാടിക്കിടയില്‍ ഡ്രസ്സിംഗ് റൂമില്‍ ട്രാഷ് ക്യാനില്‍ ഗാഗ മൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. ഇത് പിന്നീട് പെര്‍ഫ്യൂം ആക്കി മാറ്റിയെന്ന് ആന്‍ഡി അറിയിച്ചു.
ട്യൂസ്‌ഡേയ്‌സ് ലേറ്റ് നൈറ്റ് എന്ന പരിപാടിയില്‍ വെച്ചാണ് ആന്‍ഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ഗാഗ സൂപ്പര്‍ സ്റ്റാര്‍ ആണ്. അവര്‍ക്കെവിടെ വേണമെങ്കിലും മൂത്രവിസര്‍ജ്ജനം നടത്താം. ട്രാഷ് കാനില്‍ മൂത്രം കണ്ടപ്പോള്‍ അസിസ്റ്റന്റ് ആയ റയാനോട് ഓണ്‍ലൈന്‍ വഴി ചില ഉല്പന്നങ്ങള്‍ വാങ്ങാന്‍ ഏല്പിക്കുകയും പിന്നീട് ഗാഗയുടെ മൂത്രം അതിമനോഹരമായ കുപ്പിയില്‍ പെര്‍ഫ്യൂം ആക്കിയെന്നും ആന്‍ഡി വ്യക്തമാക്കി.
തന്റെ മൂത്രം പെര്‍ഫ്യൂം ആയ വിവരം 40 മില്യണോളം ഫോളവര്‍മാരോടായി ഗാഗ ട്വിറ്ററില്‍ അറിയിച്ചിരുന്നു. പോപ്പ് കള്‍ച്ചര്‍ ആട്ടിഫാക്ട് എന്നാണ് ഗാഗയുടെ മൂത്രം കൊണ്ട് തയ്യാറാക്കിയ പെര്‍ഫ്യൂമിനെ ആന്‍ഡി വിശേഷിപ്പിച്ചത്. ലേഡിഗാഗ പുറത്തിറക്കിയ ദ ഫെയിം എന്ന പെര്‍ഫ്യൂം രക്തത്തിന്റെയും ശുക്ലത്തിന്റെയും മണം പ്രചോദനമായി തയ്യാറാക്കിയതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, PoP singer, Ledy Gaga


No comments:
Post a Comment