മിയാമി: പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ കടലില്‍ വീണു. മിയാമിയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വിമാനം 2000 അടി ഉയരത്തിലായിരുന്നു. പൂര്‍ണമായി അടയാതിരുന്ന ഒരു വാതിലിലൂടെ ഒരാള്‍ കടലില്‍ വീണെന്നായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റ് നല്‍കിയ സന്ദേശം.
വിമാനം പിന്നീട് ടാമിയാമി എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കിയ വിവരമനുസരിച്ച് തീരസംരക്ഷണ സേനയും മിയാമിയിലെ വ്യോമജല അഗ്‌നിശമന സേനാ യൂണിറ്റുകളും തെരച്ചില്‍ നടത്തിയെങ്കിലും കടലില്‍ വീണയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മിയാമി പോലീസിലെ ഡിറ്റക്ടീവ് വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ ടാമിയാമി വിമാനത്താവളത്തിന് 9 കിലോമീറ്റര്‍ അകലെയായിരുന്നു വിമാനമെന്നാണ് പൈലറ്റിന്റെ സന്ദേശം വ്യക്തമാക്കുന്നത്. സംഭവത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നെന്നും പൈലറ്റിന്റെ സന്ദേശം സത്യമാണോയെന്നുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Flight, Flight, Police

No comments:
Post a Comment