Latest News

കുവൈത്ത്-മംഗലാപുരം-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കുന്നു

മംഗലാപുരം: ഫെബ്രുവരി പകുതി മുതല്‍ കുവൈത്ത് - മംഗലാപുരം - കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തലാക്കുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് അവസാനംവരെയുള്ള ശൈത്യകാല ഷെഡ്യൂളില്‍ ഈ സര്‍വീസ് ഇല്ല. മാര്‍ച്ച് അവസാനം തുടങ്ങുന്ന വേനല്‍ക്കാല ഷെഡ്യൂളിലും ഈ സര്‍വീസ് ഇല്ലെന്നാണു വിവരം. ഫലത്തില്‍ കുവൈത്തില്‍നിന്നു മംഗലാപുരത്തേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസ് ഇല്ലാതാകും. 

എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് റൂട്ടിലെ നേരിട്ടുള്ള വിമാന സര്‍വീസ്. പാട്ടത്തിനെടുത്ത വിമാനങ്ങള്‍ തിരികെ ഏല്‍പിക്കേണ്ട കാലാവധിയായതാണു സര്‍വീസിനെ ബാധിച്ചതെന്നാണു വിവരം. 

വേനല്‍ക്കാല ഷെഡ്യൂളില്‍നിന്ന് ഈ സര്‍വീസ് പുറത്താകുന്നതോടെ കുവൈത്തില്‍ നിന്നുള്ളവരുടെ സ്കൂള്‍ അവധിക്കാല യാത്രാക്ളേശം വര്‍ധിക്കുമെന്ന് ഉറപ്പായി. സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ശ്രമമെന്നും ആരോപണമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.