കരിപ്പൂര്‍: പാസ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയ നാലു യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി. രണ്ടു യാത്രക്കാര്‍ ഫോട്ടോ മാറ്റി ഒട്ടിച്ചതിനും രണ്ടുപേര്‍ ജനനത്തീയതി തിരുത്തിയതിനുമാണ് പിടിയിലായത്. കരിപ്പൂര്‍ പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാവിലെ 8.35ന് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം ജില്ലക്കാരായ വര്‍ക്കല മേലേത്തില്‍ രാജീവ് രാജേന്ദ്രബാബു (23), തോണ്ടിക്കോട് എരുതലമൂല സ്വദേശി അബ്ദുല്‍ വാഹിദ് (41) എന്നിവരാണ് ആള്‍മാറാട്ടം നടത്തിയതിനു പിടിയിലായത്. ഇരുവരും പാസ്പോര്‍ട്ടുകളിലെ ഫോട്ടോയില്‍ തലയുടെ ഭാഗം വെട്ടി പതിപ്പിച്ചതായി എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 9.30ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി കൊല്ലഞ്ചേരി അര്‍ഷാദ് അലി (23), മസ്കറ്റിലേക്ക് ഒമാന്‍ എയര്‍ വിമാനത്തില്‍ പോകാന്‍ എത്തിയ ബാലുശ്ശേരി തലിയാട് സ്വദേശി പാറക്കല്‍ ഷൌക്കത്തലി (26) എന്നിവര്‍ ജനനത്തീയതി തിരുത്തിയതിനാണ് പിടിയിലായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment