ബേക്കല്‍: ഗ്രാമീണതയ്ക്ക് സെവന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന ആവേശത്തിന് ഞായറാഴ്ച വിസില്‍ മുഴങ്ങും. കിക്കെടുക്കാന്‍ കളിക്കാരും കയ്യടിക്കാന്‍ കാണികളും ഒരേ മനസ്സോടെ ബേക്കലിലെത്തുന്ന ഇനിയുള്ള 15 നാള്‍ ടൂറിസത്തിന്റെ പെരുമയില്‍ ലോകമറിഞ്ഞ ബേക്കല്‍ ഫുട്‌ബോള്‍ ജ്വരത്തില്‍ മുങ്ങി നിവരുമെന്നുറപ്പ്.
ബേക്കല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്‌ളബ് ആതിഥ്യംവഹിക്കുന്ന സൂപ്പര്‍ സെവന്‍സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 31 വരെ നടക്കും. ആദ്യമല്‍സരത്തില്‍ ഞായറാഴ്ച വൈകിട്ട് ഏഴിന് സെബാന്‍ കോട്ടയ്ക്കലും മുഹമ്മദന്‍സ് മൗവ്വലും ഏറ്റുമുട്ടും. എഫ്‌സി കൊല്‍ക്കത്ത, സെബാന്‍ കോട്ടയ്ക്കല്‍, മുഹമ്മദന്‍സ് മൌവ്വല്‍, സിറ്റിസണ്‍ ഉപ്പള, കെആര്‍എസ് കോഴിക്കോട്, ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, ഫ്രണ്ട്‌സ് മമ്പാട്, ഷൂട്ടേസ് പടന്ന, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, മെഡി ഗാര്‍ഡ് അരീക്കോട്, ടൌണ്‍ ടീം തൃക്കരിപ്പൂര്‍, ജവാഹര്‍ മാവൂര്‍, അരയല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍, ജെആര്‍ടി മൊഗ്രാല്‍, എഫ്‌സി കൊണ്ടോട്ടി, ഹണ്ടേഴ്‌സ് കൂത്തുപറമ്പ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ ആവേശം വിതറുക.
വിവിധ ക്‌ളബ്ബുകള്‍ക്കായി നൈജീരിയ, ഘാന, സെനഗല്‍, കാമറൂണ്‍ എന്നീ രാജ്യങ്ങളിലൈ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ കളിക്കാരും ടൂര്‍ണമെന്റിനെത്തും. ഞായറാഴ്ച വൈകിട്ട് ഏഴിന് കെ. കുഞ്ഞിരാമന്‍ എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. കെഎസ്എഫ്എ മേഖലാ പ്രസിഡന്റ് അഷ്‌റഫ് എളയടത്ത് പതാക ഉയര്‍ത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment