Latest News

ബേക്കല്‍ ഗ്യാലറി ദുരന്തം: കാരണമായത് നിര്‍മ്മാണത്തിലുളള അപാകത

ബേക്കല്‍: ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ സംഭവത്തിന് കാരണം ഗ്യാലറി നിര്‍മ്മാണത്തിലുളള അപാകതയെന്ന് സൂചന.
ബ്രദേഴ്‌സ് ബേക്കലിന്റെ ആഭിമുഖ്യത്തിലുളള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനത്തിന് തൊട്ട് മുമ്പ് ഞായറാഴ്ച രാത്രി 8 മണിയോടെയാണ് രണ്ടായിരത്തോളം ആളുകകള്‍ ഇരിന്നിരുന്ന താല്‍ക്കാലിക ഗ്യാലറി തകര്‍ന്ന് വീണത്.

ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മ്മിച്ച ഗ്യാലറി ഭൂമിയില്‍ ഉറപ്പിക്കുകയോ മററു മാര്‍ഗങ്ങള്‍ ചെയ്യുകയോ ചെയ്യാതെയാണ് നിര്‍മ്മിച്ചിരുന്നത്.
സാധാരണ മുളയും കവുങ്ങും ഉപയോഗിച്ചാണ് ഗ്യാലറി നിര്‍മ്മിക്കാറ്. എന്നാല്‍ പൂര്‍ണ്ണമായും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് പുതിയ പരീക്ഷണം നടത്തുകയാണ് ബേക്കലില്‍ ഉണ്ടായത്. 

കാസര്‍കോട് എരിയാലിലെ സംഗം മജീദാണ് ഗ്യാലറിയുടെ നിര്‍മ്മാണ ചുമതല. കൂടാതെ 800 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയില്‍ ആയിരത്തിലധികം പേര്‍ കയറിയതും അപകടത്തിന് കാരണമായി.
ഉദ്ഘാടന മത്സരത്തില്‍ മലപ്പുറത്ത് നിന്നുളള സബാന്‍ കോട്ടക്കല്ലും മുഹമ്മദന്‍ മൗവ്വലുമാണ് കളിക്കളത്തിലിറങ്ങേണ്ടിയിരുന്നത്. മുഹമ്മദന്‍സ് മൗവ്വലിന്റെ ആരാദകരായ നൂറോളം യുവാക്കള്‍ പ്രത്യേക വസ്ത്രങ്ങളും പതാകകളുമായി തകര്‍ന്ന ഗ്യാലറിയുടെ മുകളില്‍ നൃത്തം ചവിട്ടാന്‍ തുടങ്ങിയിരുന്നു. ഇത് കാരണം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണിലേക്ക് ഗ്യാലറി താഴ്ന്നത് അപകടത്തിന് കാരണമായി.
അതിനിടെ ഗ്യാലറി തകര്‍ന്നതിന് പിന്നില്‍ ദുരൂഹതയുളളതായി സംഘാടക സമിതി പ്രതിനിധികളില്‍ ചിലര്‍ വെളിപ്പെടുത്തി. സംഭവ സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും തകര്‍ന്ന ഗ്യാലറിക്ക് തൊട്ടടുത്തുളള വേദിയില്‍ ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് രോശാകൂലരായ ജനത്തോട് ശാന്തരായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തയ്യാറാവാന്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ മൈക്കിലൂടെ അഭ്യാര്‍ത്ഥിക്കുന്നതിനിടയില്‍ ഒരു കൂട്ടും ആള്‍ക്കാര്‍ മൈക്ക് തകര്‍ക്കുകയും വേദിയിലേക്ക് കസേരയും മററും വലിച്ചെറിയുകയും ചെയ്യുന്നുണ്ടായിരുന്നു.
അതിനിടെ പരിക്കേററ കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയിട്ടുണ്ട്. രാത്രി വൈകിയും കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടെയും ആശുപത്രികളില്‍ വന്‍ ജനപ്രവാഹമാണ് എത്തികൊണ്ടിരിക്കുന്നത്.
ഗുരുതരമായി പരിക്കേററ പത്തോളം പേരെ മംഗലാപുരത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ട് പോയിട്ടുണ്ട്. കൂടുതലും പേരുടെയും കാലിനാണ് പരിക്ക്. പലരുടെ കാലിന്റെ എല്ലുകള്‍ പൊട്ടിയ നിലയിലാണ്.
ബേക്കലിലും പരിസരങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


ബേക്കല്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് നൂറോളം പേര്‍ക്ക് പരിക്ക്



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.