തലശ്ശേരി: കുണ്ടുചിറയില് പുഴയില്‍ വീണ രണ്ട് വിദ്യാര്‍ഥികളെ പന്ത്രണ്ടുകാരന് രക്ഷപ്പെടുത്തി. മൂഴിക്കരയിലെ പ്രശാന്തന്റെയും റീനയുടെയും മകന് അന്‍ജിത്താണ് രണ്ടുപേരുടെ ജീവന് രക്ഷിച്ചത്. സഞ്ജയ് (16), നാഷിം(14) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ക്രിക്കറ്റ്ബോളിനുപിന്നാലെ പോയി ഇരുവരും അപകടത്തില്‍പ്പെട്ടതാണെന്ന് പരിസരവാസികള്‍ പറഞ്ഞു. ചമ്പാട് വെസ്റ്റ് യു.പി.സ്കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് അന്‍ജിത്ത്.
സംഭവസമയത്ത് പുഴക്കരയിലുണ്ടായിരുന്ന സാരംഗ് ബഹളം വെച്ചതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. സഞ്ജയിന്റെ മുഖം ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു. സഞ്ജയ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്. സഞ്ജയ് ചിറക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയും നാഷിം ചോതാവൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

No comments:
Post a Comment