ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ലീഡറും ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ മനേജരുമായ വടക്കന്‍ മേഖല ജാഥ ആദ്യദിനം പള്ളിപ്പുഴയില്‍ ആരംഭിച്ച് വെളുത്തോളി, തച്ചങ്ങാട്, മുദിയക്കാല്‍, ആറാട്ട്കടവ്, ഉദുമ, മാങ്ങാട്, മേല്‍പറമ്പ്, കോളിയടുക്കം, പയറ്റിയാല്‍, ബറോട്ടി, താരംതട്ട എന്നിവിടങ്ങളിലെ സ്വീകരണത്തിനൊടുവില്‍ ബീംബുങ്കാലില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ പി സി പ്രഭാകരന്‍, രാഘവന്‍ വെളുത്തോളി, എം കരുണാകരന്‍, എ ഭരതന്‍, എ ബാലകൃഷ്ണന്‍, സന്തോഷ്‌കുമാര്‍, ടി കെ കുഞ്ഞിക്കണ്ണന്‍, ബാബു, എന്‍ വി ബാലന്‍, പി രാമകൃഷ്ണന്‍, എം രാധാകൃഷ്ണന്‍, എം ഭാസ്‌കരന്‍, സുരേഷ് പായം എന്നിവര്‍ അധ്യക്ഷരായി. ലീഡര്‍ കെ മണികണ്ഠന്‍, മാനേജര്‍ കെ രവീന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ രേവതി, എ വി സഞ്ജയന്‍, ടി കെ മനോജ്, എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം കെ സബീഷ്, പി ഗോപാലകൃഷ്ണന്‍, എ വിനോദ്കുമാര്‍, ബി സി പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പി രാമചന്ദ്രന്‍, പി അനില്‍കുമാര്‍, കെ പി സുനില്‍കുമാര്‍, എ വി ശ്രീധരന്‍, കമലാക്ഷന്‍, രാംദാസ്, രതീഷ്, ബി വൈശാഖ്, മണികണ്ഠന്‍, കെ മണികണ്ഠന്‍, എച്ച് കുഞ്ഞിരാമന്‍, കെ ഉമേശന്‍, പി സുകുമാരന്‍ എന്നിവര്‍ സ്വാഗതം പറഞ്ഞു. പയറ്റിയാലില്‍ ടി നാരായണനും ബീംബുങ്കാലില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി ഇ കുഞ്ഞിരാമനും ജാഥാംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി. യുവജന മുന്നേറ്റത്തിന്റെ ഭാഗമായി വെളുത്തോളി ഒന്ന് യൂണിറ്റ് കമ്മിറ്റി നിര്‍മ്മിച്ച ബസ്‌വെയ്റ്റിംഗ് ഷെഡും തച്ചങ്ങാട് യൂണിറ്റ് കമ്മിറ്റി ഓഫീസും ലീഡര്‍ കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ രാജ്‌മോഹന്‍ ലീഡറും സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍ മനേജരുമായ തെക്കന്‍ മേഖല ജാഥ വാഴുന്നോറടിയില്‍ നിന്ന് ആരംഭിച്ച് കൊളവയല്‍, ബെള്ളിക്കോത്ത്, ഒറവുംകര, പെരിയ, പുല്ലൂര്‍, ചെമ്മട്ടംവയല്‍, കുമ്പള, പാറപ്പള്ളി, ഒടയംചാല്‍, ചുള്ളിക്കര, മാലക്കല്ല്, ചാമുണ്ടിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിനൊടുവില്‍ പാണത്തൂരില്‍ സമാപിച്ചു. സന്തോഷ്, മധു കൊളവയല്‍, പി കൃഷ്ണന്‍, ഒ മോഹനന്‍, ചന്തു പെരിയ, കെ കൃഷ്ണന്‍, വിപിന്‍, ബാലന്‍, ടി നാരായണന്‍, റിനേഷ് വി, സിനു കുര്യക്കോസ്, ശ്രികാന്ത് എന്നിവര്‍ അധ്യക്ഷരായി. ലീഡര്‍ അഡ്വ. കെ രാജ്‌മോഹന്‍, മനേജര്‍ വി പ്രകാശന്‍, വി പി രാജീവന്‍, എം രാജീവന്‍, ശിവജി ബെള്ളിക്കോത്ത്, ഇ കെ മല്ലിക, വി വി സജീവന്‍, പി കെ നിഷാന്ത്, സി വിജയന്‍, സി രതീഷ്, മധുകോളിയാര്‍, സി ബാബുരാജ്, പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സിനോജ്, ഷാജി, ഗിനീഷ്, ദാമോദരന്‍ തണ്ണോട്ട്, ഷാജീവന്‍, അനീഷ്‌കുമാര്‍ എ, സുനില്‍കുമാര്‍, രാജേഷ്, സുരേഷ് എം, കെ പി സന്തോഷ്, മനോജ് ടി പി, തോമിസ്ചാക്കോ, എന്നിവര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment