Latest News

ദുബൈയില്‍ കൊല്ലപ്പെട്ട ഹനീഫയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി


ഉദുമ: ദുബൈ റാഷിദയില്‍ കൊളളക്കാരുടെ അക്രമത്തില്‍ മരിച്ച ഉദുമ കാപ്പിലിലെ പരേതനായ ഇബ്രാഹിം ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫയുടെ മയ്യിത്ത് വെളളിയാഴ്ച രാത്രി 8.30 ഓടെ കാപ്പിലുളള വീട്ടിലെത്തിച്ചു. 

ദുബൈയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വൈകുന്നേരം 6 മണിയോടെ മംഗലാപുരത്തെത്തിയ മൃതദേഹം ബന്ധുക്കള്‍ ഏററുവാങ്ങി ഉദുമയിലെത്തിക്കുകയായിരുന്നു.
ഹനീഫയുടെ ചേതനയററ മുഖം അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് കാപ്പിലില്‍ എത്തിയത്.
ഒരു മണിക്കുറോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കാപ്പില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
റാശിദിയയില്‍ ദുബൈ എയര്‍പോര്‍ട്ടിന് സമീപം കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അബൂഹൈല്‍' റസ്‌റ്റോറന്റിനകത്താണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഹനീഫ കൊല്ലപ്പെട്ടത്.

റസ്‌റ്റോറന്റിലെ ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഹനീഫ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തുന്നത് കണ്ടിരുന്നു. ഈ കവര്‍ച്ചയുടെ തെളിവ് നശിപ്പിക്കാനാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഹോട്ടലില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി ഇഷ്ടികയും ഇരുമ്പ്ദണ്ഡുംഉപയോഗിച്ചാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം സമീപത്തെ കാര്‍പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ നാല് റഷ്യന്‍ വംശജരും ഒരു ചൈനക്കാരനും കഴിഞ്ഞ ദിവസം ദുബൈ പോലീസിന്റെ പിടിയിലായിട്ടുണ്ട്‌.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.